യഥാര്‍ഥ മണ്ടന്‍ നിങ്ങളാണ്..; അനുരാഗ് കശ്യപിനെതിരെ ഏക്ത കപൂര്‍, 'അമ്മായിയമ്മ-മരുമകള്‍' പരിഹസിച്ചതില്‍ വിമര്‍ശനം

സംവിധായകന്‍ അനുരാഗ് കശ്യപിനെ രൂക്ഷമായി വിമര്‍ശിച്ച് നിര്‍മ്മാതാവ് ഏക്ത കപൂര്‍. നെറ്റ്ഫ്‌ളിക്‌സ് സിഇഒ ടെഡ് സരോന്‍ഡസിനെ വിമര്‍ശിച്ച് സംസാരിക്കുന്നതിനിടെ നെറ്റ്ഫ്‌ളിക്‌സിന് ‘അമ്മായിയമ്മ-മരുമകള്‍’ (സാസ്-ബഹു) ഷോകള്‍ ആരംഭിക്കാമായിരുന്നു എന്ന് പരിഹസിച്ചതിന് എതിരെയാണ് ഏക്ത രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ നിരവധി സീരിയലുകള്‍ ഒരുക്കിയിട്ടുള്ള നിര്‍മ്മാതാവാണ് ഏക്ത കപൂര്‍. അതിനാല്‍ തന്നെ അനുരാഗ് കശ്യപിന്റെ പേരെടുത്ത് പറയാതെ തന്റെ നീരസം പ്രകടിപ്പിച്ചിരിക്കുകയാണ് ഏക്ത. നിങ്ങളാണ് വലിയ മണ്ടന്‍ എന്ന് പറഞ്ഞു കൊണ്ടുള്ള ഏക്തയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്.

”നിങ്ങളാണ് വലിയ മണ്ടന്‍.. ഇങ്ങനെയൊക്കെ പറഞ്ഞ് ഞാന്‍ സ്മാര്‍ട്ട് ആണ്, കൂളാണ് എന്ന് കരുതണ്ട. നിങ്ങള്‍ക്ക് സ്വയം അവബോധമുണ്ടോ? സാസ്-ബഹു ഷോകള്‍ ഇന്ത്യന്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് (സ്ത്രീകള്‍ക്ക് എങ്ങനെ അംഗീകാരം ലഭിച്ചു) ചിക്കാഗോ ഗവേഷണം രേഖപ്പെടുത്തിയിട്ടുണ്ട്.”

”എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ലോകത്തെ കുറിച്ച് സംസാരിക്കുന്ന കലാകാരന്‍മാര്‍ വാസ്തവത്തില്‍ കൂടുതല്‍ ക്ലാസിസ്റ്റ് ആണ്. നിങ്ങള്‍ക്ക് ഞങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ കഴിയില്ല, ഞങ്ങളാണ് നല്ലത് എന്ന മനോഭാവം ഉപേക്ഷിക്കണം” എന്നാണ് ഏക്ത പറയുന്നത്.

അതേസമയം, ‘സേക്രഡ് ഗെയിംസ് പുറത്തിറക്കാന്‍ രണ്ട് വര്‍ഷം കൂടി കാത്തിരിക്കുമായിരുന്നു. പകരം മറ്റെന്തെങ്കിലും ജനപ്രിയമായത് ആദ്യ ഒറിജിനലായി തിരഞ്ഞെടുത്തേനെ’ എന്ന സരോന്‍ഡസിന്റെ പ്രസ്താവനയ്‌ക്കെതിരെ ആയിരുന്നു അനുരാഗ് കശ്യപ് രംഗത്തെത്തിയത്.

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയ സീരീസ് ‘സേക്രഡ് ഗെയിംസ്’ വിക്രമാദിത്യ മോട്വാനെയ്‌ക്കൊപ്പം സംവിധാനം ചെയ്തത് അനുരാഗ് കശ്യപ് ആയിരുന്നു. ‘കലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ടെക്കികള്‍ മണ്ടന്മാരാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍, ടെഡ് സരോന്‍ഡസ് മണ്ടത്തരത്തിന്റെ നിര്‍വചനമാണെന്ന് അറിയില്ലായിരുന്നു’ എന്നാണ് സരോന്‍ഡസിനെ വിമര്‍ശിച്ച് അനുരാഗ് കശ്യപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി