രാണാഘട്ടിന്റെ വാനമ്പാടിയ്ക്ക് സല്‍മാന്‍ ഖാന്‍ വക സമ്മാനം; 55 ലക്ഷം രൂപയുടെ വീട് നല്‍കി താരം, കൈയടിച്ച് സോഷ്യല്‍ മീഡിയ

ലതാമങ്കേഷ്‌കറിനെ പോലും അമ്പരപ്പിക്കുന്ന ഗാനം കൊണ്ടാണ് രാണാഘട്ടിന്റെ വാനമ്പാടി രാണു മൊണ്ടാല്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. തെരുവോര ഗായികയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ സിനിമാ പിന്നണി ഗായികയിലേക്ക് രാണുവിന്റെ മേല്‍വിലാസം തന്നെ മാറ്റി മറിച്ചിരിക്കുകയാണ് അവരുടെ ശബ്ദമാധുര്യം. ഇപ്പോഴിതാ ബോളിവുഡില്‍ നിന്ന് മറ്റൊരു സന്തോഷകരമായ റിപ്പോര്‍ട്ട് കൂടി പുറത്തു വന്നിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ രാണുവിന് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ചെന്നാണ് വിവരം.

കൂടാതെ സല്‍മാന്റെ പുതിയ ചിത്രമായ ദബാങ്ങ് 3 ക്കു വേണ്ടി രാണുവിനെ കൊണ്ട് ഒരു പാട്ട് പാടിക്കാനും പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുകള്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് രാണു. നടനും സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രഷാമിയയുടെ “ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍” എന്ന ചിത്രത്തില്‍ “തേരി മേരി കഹാനി” എന്ന ഗാനമാണ് രാണു പാടിയിരിക്കുന്നത്.

“ഹാപ്പി ഹാര്‍ഡി ആന്റ് ഹീറിലെ തേരി മേരി കഹാനി എന്ന ഗാനം ദൈവിക ശബ്ദത്തിനുടമ രാണു മൊണ്ടലിനൊപ്പം റെക്കോര്‍ഡ് ചെയ്തു..എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ കൈയിലൊതുങ്ങും”, എന്നാണ് രാണു പാടുന്നതിന്റെ വീഡിയോ പങ്കു വച്ച് ഹിമേഷ് കുറിച്ചത്. നിരവധി പേരാണ് ഹിമേഷിനെയും രാണുവിനെയും അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.

Latest Stories

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ്, ദയവായി ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്..: അന്ന രാജന്‍