ബിസിനസ് ചെയ്ത് കോടികളുടെ നഷ്ടം നേരിട്ട് ദീപിക പദുക്കോണ്‍. 2021ല്‍ ആണ് 82°E എന്ന സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് ദീപിക പുറത്തിറക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 37 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് സംഭവിച്ചത്. 25.1 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം മാത്രം നേരിട്ട നഷ്ടം. ഇതോടെ ഉല്‍പ്പന്നങ്ങളുടെ വില കുറച്ചിരിക്കുകയാണ് ദീപിക.
1,200 രൂപയ്ക്കും 2,900 രൂപയ്ക്കും ഇടയില്‍ വിലയുണ്ടായിരുന്ന ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു 2021ല്‍ ഉണ്ടായിരുന്നു. ഇതില്‍ ചിലതിന്റെ വില 450 രൂപ വരെ കുറച്ചു. 450 രൂപയ്ക്കും 2,900 രൂപയ്ക്കും ഇടയില്‍ വിലയുള്ള 14 ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഉല്‍പ്പന്നങ്ങള്‍ ചെറിയ അളവില്‍ പരീക്ഷിക്കാനായി മിനി പതിപ്പുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഈ വര്‍ഷം രണ്ട് വലിയ പ്രോജക്ടുകളില്‍ നിന്നും ദീപിക പുറത്തായിട്ടുണ്ട്. താരം എട്ട് മണിക്കൂര്‍ ഷിഫ്റ്റും ലാഭവിഹിതവും ചോദിച്ചതിനെ തുടര്‍ന്നാണ് സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’, നാഗ് അശ്വിന്റെ ‘കല്‍ക്കി 2’ എന്ന ചിത്രങ്ങളില്‍ നിന്നാണ് നടി പുറത്തു പോയത്.
എന്നാല്‍ ഷാരൂഖ് ഖാന്‍, അല്ലു അര്‍ജുന്‍ ചിത്രങ്ങളില്‍ നടി അഭിനയിക്കാന്‍ ഒരുങ്ങുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന ഷാരൂഖ് ചിത്രത്തില്‍ ദീപിക നായികയാവും. അറ്റ്‌ലീയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലും ദീപിക നായികയായി എത്തും.