വിവാഹിതയാണെന്ന കാര്യം മറന്ന് ദീപിക; ഓര്‍മ്മിപ്പിച്ച് അവതാരക- വീഡിയോ

ബോളിവുഡില്‍ ഏറ്റവും അധികം ആരാധകരുളള താരങ്ങളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ പെര്‍ഫക്ട് ജോഡികളാണ്. ബോളിവുഡ് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച താരവിവാഹമായിരുന്നു ഇവരുടേത്. 2018 നവംബര്‍ 14 ആയിരുന്നു ദീപികയും രണ്‍വീറും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും കഴിഞ്ഞ വര്‍ഷം വിവാഹിതരായത്. അടുത്തിടെ ഒരു പരിപാടിയില്‍ ദീപിക സംസാരിക്കവേ ഉണ്ടായ രസകരമായ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

വീഡിയോയില്‍, “”ഞാന്‍ ഒരു മകളാണ്, ഞാന്‍ ഒരു സഹോദരിയാണ്, ഞാന്‍ ഒരു നടിയാണ്”” എന്ന് ദീപിക പറയുന്നു, അപ്പോള്‍ അവതാരക ദീപികയോട് ചോദിക്കുന്നു, “”ഒരു ഭാര്യ?”” ദീപിക ചിരിച്ചു കൊണ്ട് പറയുന്നു, “”ഞാന്‍ ഒരു ഭാര്യയാണ്, ദൈവമേ, ഞാന്‍ മറന്നു!,”” എന്ന്. ഇത് സദസില്‍ ചിരിപടര്‍ത്തി.

https://www.instagram.com/p/B2cPrQcBU4T/?utm_source=ig_web_copy_link

പദ്മാവദിനു ശേഷം ദീപികയും രണ്‍വീറും വീണ്ടും 83 എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കബീര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാര്യാര്‍ത്താക്കന്മാരായി തന്നെയാണ് താരങ്ങള്‍ എത്തുന്നത്. കപില്‍ ദേവായി രണ്‍വീര്‍ സിംഗ് എത്തുമ്പോള്‍ ഭാര്യ റോമിയായിട്ടാണ് ദീപിക എത്തുന്നത്.

Latest Stories

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി