'വളരെ മോശം, അരാണ് കുട്ടിയുടെ അച്ഛന്‍?'; സന്തോഷം പങ്കുവെച്ച ഇല്യാനയെ അധിക്ഷേപിച്ച് കമന്റുകള്‍, ചര്‍ച്ചയാകുന്നു

താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് നടി ഇല്യാന ഡിക്രൂസ് പങ്കുവെച്ചത്. ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും ‘മാമ’ എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവെച്ചാണ് ഇല്യാന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് താരത്തിനെതിരെ നടക്കുന്നത്.

ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആയ ആന്‍ഡ്രൂ നീബോണുമായി പ്രണയത്തിലായിരുന്നെങ്കിലും 2019ല്‍ വേര്‍പിരിഞ്ഞിരുന്നു. ഇതോടെ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് ചോദിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ എത്തുന്നത്. എന്നാല്‍ തന്റെ പങ്കാളിയെ കുറിച്ചോ മറ്റ് വിവരങ്ങളോ ഇല്യാന പങ്കുവെച്ചിട്ടില്ല.

‘ആരാണ് കുട്ടിയുടെ അച്ഛന്‍?’, ‘ഈ നടി എപ്പോഴാണ് വിവാഹം കഴിച്ചത്? ആരാണ് തന്റെ പങ്കാളിയെന്ന് ഇവര്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഇത് ദത്തെടുത്ത കുട്ടിയാണോ?’, ‘വളരെ മോശമായി, ആരാണ് അച്ഛന്റെ റോള്‍ ചെയ്യുന്നത്’ എന്നിങ്ങനെ താരത്തെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ എത്തുന്നത്.

എന്നാല്‍ താരത്തിന്റെ ആരാധകര്‍ ഈ കമന്റുകളോട് പ്രതികരിക്കുന്നുമുണ്ട്. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കേണ്ട എന്ത് ബാധ്യതയാണ് ഇല്യാനയ്ക്ക് എന്നാണ് ചിലര്‍ ചോദിക്കുന്നത്. തനിക്ക് ഒരു കുട്ടിയുണ്ടാകാന്‍ പോകുന്നു എന്ന സന്തോഷം അവര്‍ പങ്കുവച്ചു, അതിനപ്പുറം പേഴ്‌സണല്‍ കാര്യത്തില്‍ ഇടപെടേണ്ട കാര്യം ആര്‍ക്കും ഇല്ലെന്നാണ് ചിലരുടെ മറുപടി.

അതേസമയം, ഇല്യാനയും നടി കത്രീന കൈഫിന്റെ സഹോദരന്‍ സെബാസ്റ്റ്യനും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കത്രീനയുടെ ഏക സഹോദരനാണ് സെബാസ്റ്റ്യന്‍. ഫര്‍ണിച്ചര്‍ ഡിസൈനറായ സെബാസ്റ്റ്യന്‍ ലണ്ടനിലാണ് താമസം. എന്നാല്‍ അഭ്യൂഹങ്ങളോട് ഇല്യാന പ്രതികരിച്ചിരുന്നില്ല.

Latest Stories

സഞ്ജുവിനോട് കാണിക്കുന്നത് അനീതി, ശുഭ്മൻ ഗില്ലിന് എന്തിന് ഇത്രയും അവസരങ്ങൾ?; മാനേജ്‍മെന്റിനെതിരെ വൻ ആരാധകരോഷം

എയറിൽ നിന്ന് ഇറങ്ങാനാവാതെ സ്കൈ; സൂര്യകുമാർ യാദവിന്റെ പ്രകടനത്തിൽ വൻ ആരാധകരോഷം

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ