'ദീപികയുടെ നാല് കാമുകന്‍മാര്‍ ഒന്നിച്ചെത്തി..', കോമഡി പ്രോഗ്രാം വിവാദത്തില്‍; നിയമനടപടി എടുക്കണമെന്ന് ആഹ്വാനം

ദീപിക പദുക്കോണിന്റെ പ്രണയത്തെ കുറിച്ച് ചെയ്ത കോമഡി പ്രോഗ്രാം വിവാദത്തില്‍. ദീപികയുടെ നാല് കാമുകന്‍മാര്‍ ഒന്നിച്ച് വരുന്നു എന്ന രീതിയില്‍ അവതരിപ്പിച്ച കോമഡി പ്രോഗ്രാമാണ് വിവാദത്തില്‍ ആയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സ്റ്റാന്‍ഡ് അപ് കോമഡിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ദീപികയുടെ മുന്‍ കാമുകന്‍മാരെന്ന് പറയപ്പെടുന്ന നടന്‍ രണ്‍ബിര്‍ കപൂര്‍, ക്രിക്കറ്റര്‍ യുവരാജ് സിംഗ്, നടന്‍ നിഹര്‍ പാണ്ഡ്യ നടനും മോഡലുമായ സിദ്ധാര്‍ഥ് മല്യ എന്നിവരെ ചിലര്‍ അനുകരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ദീപിക പദുക്കോണ്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് വീഡിയോയ്ക്ക് കമന്റായി ചിലര്‍ കുറിച്ചിരിക്കുന്നത്. നാണക്കേടുണ്ടാക്കുന്ന നടപടിയാണെന്ന് മറ്റൊരാള്‍ എഴുതുന്നു. മീമുകള്‍ പ്രശ്‌നമില്ല, എന്നാല്‍ വ്യക്തഹത്യയാണ് ഇത് എന്നും മറ്റൊരു പ്രേക്ഷകന്‍ എഴുതുന്നു.

സഹിക്കാനാകാത്തതിലും അപ്പുറമാണ് ദീപികയുടെതായി പ്രചരിക്കുന്ന വീഡിയോ എന്നും ചിലര്‍ എഴുതുന്നു. അതേസമയം, കോഫി വിത്ത് കരണ്‍ ഷോയില്‍ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും ഒന്നിച്ചെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ഈ ഷോയ്ക്ക് പിന്നാലെ ദീപികയുടെ കാമുകന്‍മാര്‍ എന്ന ട്രോളുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

താന്‍ ഡിപ്രഷനിലായിരുന്ന സമയത്ത് രണ്‍വീര്‍ തന്നെ പരിപാലിച്ചതിനെ കുറിച്ച് ദീപിക പറഞ്ഞിരുന്നു. അഞ്ച് പേരെ പ്രണയിച്ച് ബ്രേക്കപ്പ് ചെയ്ത് രണ്‍വീറിനെ കെട്ടി എന്ന തരത്തിലാണ് ട്രോളുകള്‍ എത്തിയത്. നാല് പേരെ ദീപിക തേച്ചു, പിന്നീട് രണ്‍ബിര്‍ കപൂര്‍ ദീപികയെ ബ്രേക്കപ്പ് ചെയ്തപ്പോള്‍ ഡിപ്രഷനിലായി എന്നായിരുന്നു ട്രോളുകള്‍ എത്തിയത്.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ