ഭഗവത് ഗീതാ ശ്ലോകം തുന്നിച്ചേര്‍ത്ത ഔട്ട്ഫിറ്റുമായി ഐശ്വര്യ; കാന്‍സില്‍ ഗ്ലാമറില്‍ വീണ്ടും തിളങ്ങി താരം

കാന്‍സ് റെഡ് കാര്‍പെറ്റിലെ ഐശ്വര്യ റായ്‌യുടെ ലുക്ക് എന്നും ചര്‍ച്ചകളില്‍ ഇടം നേടാറുണ്ട്. പൂര്‍ണ്ണമായും ഇന്ത്യന്‍ ലുക്ക് ആണ് ഐശ്വര്യ ഇത്തവണ സ്വീകരിച്ചത്. ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത, കദ്വ ബനാറസി ഹാന്‍ഡ്ലൂം സാരി അണിഞ്ഞെത്തിയ ഐശ്വര്യയുടെ ലുക്കിനെ ഏവരും പുകഴ്ത്തി.

രണ്ടാം ദിനത്തിലെ ഐശ്വര്യയുടെ റെഡ് കാര്‍പെറ്റ് ലുക്കും ചര്‍ച്ചയായിരിക്കുകയാണ്. ഭഗവത് ഗീതാ ശ്ലോകം തുന്നിച്ചേര്‍ത്ത വസ്ത്രമാണ് ഐശ്വര്യ അണിഞ്ഞിരിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള കസ്റ്റമൈസ്ഡ് ഗൗരവ് ഗുപ്ത ഔട്ട്ഫിറ്റ് ആണിത്. ആത്മീയതയെ അടിസ്ഥാനമാക്കിയാണ് ഇത് ഡിസൈന്‍ ചെയ്തത്.

കോസ്‌മോസ് അനുഭൂതി ഉളവാക്കുന്ന എംബ്രോയിഡറി വര്‍ക്കുകളാണ് ഗൗണില്‍ നല്‍കിയിരിക്കുന്നത്. മൈക്രോ ഗ്ലാസ് ക്രിസ്റ്റലുകള്‍ കൊണ്ടാണ് ഇത് ചെയ്തത്. ഐശ്വര്യ അണിഞ്ഞിരിക്കുന്ന കേപ്പിലാണ് ഭഗവദ് ഗീതയില്‍ നിന്നുള്ള ”|| കര്‍മ്മണ്യേവാധികാരസ്‌തേ മാ ഫലേഷു കദാചന്‍ മാ കര്‍മ്മഫലഹേതുര്‍ഭൂര്‍മാ തേ സങ്‌ഗോയസ്ത്വകര്‍മണി ||” എന്ന സംസ്‌കൃത ശ്ലോകം തുന്നിച്ചേര്‍ത്തിരിക്കുന്നത്.

വാരാണസിയിലെ കൈത്തറിയില്‍ കൈകൊണ്ട് ചെയ്‌തെടുത്ത ബ്രോക്കേഡ് വര്‍ക്കുകളാണ് കേപ്പിനെ ശ്രദ്ധേയമാക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസത്തെ ഐശ്വര്യയുടെ കാന്‍സ് ലുക്കില്‍ ഏറെ ശ്രദ്ധ നേടിയത് സീമന്തരേഖയില്‍ ഐശ്യര്യ നീളത്തില്‍ തൊട്ട സിന്ദൂരം ആയിരുന്നു. പാകിസ്ഥാനെതിരായ ‘ഓപ്പറേഷന്‍ സിന്ദൂറി’നുള്ള ഐക്യദാര്‍ഢ്യമാണ് ഇതെന്ന ചര്‍ച്ചകളാണ് എത്തിയത്.

എന്നാല്‍ വിവാഹമോചന ഗോസിപ്പ് വാര്‍ത്തകളോടുള്ള പ്രതികരണമാണ് ഇതെന്നും ചിലര്‍ വാദങ്ങള്‍ ഉന്നയിച്ച് എത്തിയിട്ടുണ്ട്. അഭിഷേകും ഐശ്വര്യയും വിവാഹമോചിതരാകാന്‍ പോകുന്നെന്ന് ഏറെക്കാലമായുള്ള ഗോസിപ്പാണ്. ഇതിനുള്ള മറുപടിയായാണ് ഐശ്വര്യ ഇപ്പോള്‍ സിന്ദൂരം അണിഞ്ഞ് ലോകമൊന്നാകെ ശ്രദ്ധിക്കുന്ന കാന്‍സിലെത്തിയത് എന്നാണ് ആരാധകരുടെ പക്ഷം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി