'കരീനയ്ക്ക് ചേരുക ശൂര്‍പ്പണഖയുടെ വേഷം, സീതയാവാന്‍ യോഗ്യ കങ്കണ'; കരീന കപൂറിനെതിരെ സംഘപരിവാര്‍ ആക്രമണം

രാമായണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന “സീത ദ ഇന്‍കാര്‍നേഷന്‍” സിനിമയില്‍ കരീന കപൂറിനെ നായികയാക്കുന്നതിന് എതിരെ സംഘപരിവാര്‍. ബോയ്‌കോട്ട് കരീന കപൂര്‍ എന്ന ഹാഷ്ടാഗ് ആണ് ദിവസങ്ങളായി ട്വിറ്ററില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

സെയ്ഫ് അലി ഖാന്റെ ഭാര്യയും, തൈമുര്‍ അലി ഖാന്റെ അമ്മയുമായ കരീനയല്ല സീതയുടെ വേഷം ചെയ്യേണ്ടത്, അതിന് ഒരു ഹിന്ദു നടി മതിയെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത്. സീതയാവാന്‍ യോഗ്യ കങ്കണ റണാവത്ത് ആണെന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നു.

സീതയുടെ വേഷമല്ല, ശൂര്‍പ്പണഖയുടെ വേഷമാണ് കരീനയ്ക്ക് അനുയോജ്യം, സീതയുടെ റോള്‍ കരീന അര്‍ഹിക്കുന്നില്ല, ഹിന്ദു ദൈവങ്ങളെ ആദരിക്കാത്ത ഒരു നടി ഈ വേഷം ചെയ്യരുത് എന്നാണ് കരീന പുകവലിക്കുന്നതും മദ്യപിക്കുന്നതുമായ സിനിമയിലെ ദൃശ്യങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള ചില ട്വീറ്റുകള്‍.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കരീനയെ സമീപിച്ചത്. കരീന 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. പിന്നാലെയാണ് സംഘപരിവാര്‍ അനുകൂലികള്‍ കരീനക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ