ഇടയ്ക്ക് ബ്ലാക്ക് ഔട്ട് ആകും, കുളിമുറിയില്‍ വീണ് പല്ല് പൊട്ടിയിട്ടുണ്ട്; ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ബോണി കപൂര്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും ദുരൂഹതകളും പ്രചരിച്ചിരുന്നു. 2018 ഫെബ്രുവരി 24ന് ആയിരുന്നു ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി ശ്രീദേവി മരിച്ചത്. എന്നാല്‍ ഭാര്യയുടെ വേര്‍പാടില്‍ നിര്‍മ്മാതാവ് ബോണി കപൂര്‍ മൗനം പാലിച്ചിരുന്നു.

ഭാര്യയുടെ മരണത്തെ കുറിച്ച് ആദ്യമായി തുറന്നു സംസാരിച്ചിരിക്കുകയാണ് ബോണി കപൂര്‍. ന്യൂ ഇന്ത്യന് നല്‍കിയ അഭിമുഖത്തിലാണ് ബോണി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ”അവള്‍ പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു. തന്റെ ശരീരം എന്നും ഫിറ്റായി നില്‍ക്കുമെന്നാണ് അവള്‍ കരുതിയത്.”

”അതിനാലാണ് ശ്രീദേവി ഓണ്‍ സ്‌ക്രീനില്‍ നന്നായി കാണപ്പെട്ടിരുന്നു. അവള്‍ എന്നെ വിവാഹം കഴിച്ച സമയം മുതല്‍, അവള്‍ക്ക് രണ്ട് തവണ ബ്ലാക്ക് ഔട്ട് ഉണ്ടായിരുന്നു. അവള്‍ക്ക് കുറഞ്ഞ ബിപി പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍ അന്നേ കണ്ടെത്തിയിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങാനുള്ള കാരണവും ഈ ബിപി പ്രശ്‌നത്തില്‍ ഉണ്ടായ ബ്ലാക്ക് ഔട്ടായിരുന്നു.”

”കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുന്ന അവളുടെ ശീലത്തെ കുറിച്ച് എനിക്ക് അറിയാമായിരുന്നു. ആഹാരത്തില്‍ കുറച്ച് ഉപ്പ് ഉള്‍പ്പെടുത്താന്‍ ഉപദേശിക്കാനായി ഞാന്‍ ഡോക്ടറോട് ആവശ്യപ്പെടുമായിരുന്നു. അത്താഴസമയത്ത് പോലും ശ്രീദേവി ഉപ്പില്ലാത്ത വിഭവങ്ങള്‍ ആവശ്യപ്പെടുമായിരുന്നു.”

”നിര്‍ഭാഗ്യവശാല്‍, ഈ പ്രശ്നം അവള്‍ ഗൗരവമായി എടുത്തില്ല. അതൊരു സ്വാഭാവിക മരണമല്ല, അതൊരു അപകട മരണമായിരുന്നു. എന്നെ 48 മണിക്കൂര്‍ വിശദമായി ചോദ്യം ചെയ്തു. അതിനാല്‍ തന്നെ അന്നത്തെ അനുഭവത്തെ കുറിച്ച് പിന്നെ പറയേണ്ടതില്ലെന്ന് തീരുമാനിച്ചു” എന്നാണ് ബോണി കപൂര്‍ പറയുന്നത്.

ഷൂട്ടിംഗിനിടെ ശ്രീദേവി കുളിമുറിയില്‍ വീണു പല്ല് പൊട്ടിയിരുന്നുവെന്ന് നാഗാര്‍ജുന അനുശോചനം അറിയിക്കാന്‍ വന്നപ്പോള്‍ പറഞ്ഞിരുന്നുവെന്നും ബോണി കപൂര്‍ പറയുന്നുണ്ട്. ഒരു സിനിമയ്ക്കിടെ ശ്രീദേവി ക്രാഷ് ഡയറ്റിലായിരുന്നു അങ്ങനെയാണ് കുളിമുറിയില്‍ വീണു പല്ല് പൊട്ടിയത് എന്നും ബോണി കപൂര്‍ വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ