ആരാധ്യയുടെ ഹെയര്‍ബാന്റണിഞ്ഞ് ബിഗ്ബി, മകൻ ആര്യന്റെ ലുക്കിൽ ഷാരൂഖ് ; ബോളിവുഡ് താരങ്ങളുടെ പുതുവര്‍ഷാഘോഷം കാണാം

ഏറെ പ്രതീക്ഷയോടെയും സ്വപ്‌നങ്ങളോടെയുമാണ് എല്ലാവരും പുതുവര്‍ഷത്തെ വരവേറ്റത്. ബോളിവുഡ് താരങ്ങളും അവരുടെ പുതുവര്‍ഷാരംഭം ഗംഭീരമാക്കി. 2018ലെ താരാഘോഷങ്ങള്‍ കാണാം.

ഇന്ത്യന്‍ സിനിമയുടെ ബിഗ്ബി തന്റെ പേരക്കുട്ടികളുടെ ചിത്രം പങ്കുവച്ചാണ് പുതുവര്‍ഷാശംസകള്‍ നേര്‍ന്നത്. ന്യൂ ഇയര്‍ രാവാഘോഷിക്കുന്ന പേരക്കുട്ടികളായ ആരാധ്യയുടെയും നവ്യ നവേലിയുടെയും ചിത്രം ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്‍ പങ്കുവച്ചത്.

https://www.instagram.com/p/BdZMmW4BGA-/?taken-by=amitabhbachchan

ആരാധ്യ തലയില്‍ വച്ച് കൊടുത്ത “ടിയാര” ഹെയര്‍ബാന്‍് അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും അമിതാബ് പോസ്റ്റ് ചെയ്തു.

https://www.instagram.com/p/BdZM102hhmy/?taken-by=amitabhbachchan

പുതിയ ചിത്രത്തിലെ തന്റെ ലുക്ക് ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയാണ് ഷാരൂഖ് പുതുവര്‍ഷം ആഘോഷിച്ചത്. മകന്‍ ആര്യനെ പോലെ തോന്നിപ്പിക്കുന്ന യങ് ലുക്ക് ഫോട്ടോയ്ക്ക് ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്.

ദുബായിലെ തന്റെ വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള ബുര്‍ജ് ഖലീഫയുടെ ചിത്രമാണ് മുന്‍ വിശ്വ സുന്ദരി സുസ്മിത സെന്‍ പങ്കുവച്ചത്.

വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ പുതുവര്‍ഷത്തെ നൃത്തം ചെയ്താണ് ബിപാഷ ബസു വരവേറ്റത്.

https://www.instagram.com/p/BdYIsEanne5/?taken-by=bipashabasu

പുതുവര്‍ഷരാവിന്റെ മനോഹര ചിത്രം പങ്കുവച്ചാണ് ബോളിവുഡിലെ യുവനടി തപ്‌സി പന്നു ആശംസകള്‍ നേര്‍ന്നത്.

സുഹൃത്തുകള്‍ക്കൊപ്പമുള്ള ന്യൂ ഇയര്‍ പാര്‍ട്ടി ചിത്രവും വീഡിയോയും പങ്കുവച്ച് സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നു

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി