'ഊര്‍മ്മിള സോഫ്റ്റ് പോണ്‍ സ്റ്റാര്‍'; വീണ്ടും വിവാദത്തിലായി കങ്കണ, നടിക്കെതിരെ ബോളിവുഡ് താരങ്ങള്‍

നടി ഊര്‍മിളെയെ സോഫ്റ്റ് പോണ്‍ സ്റ്റാര്‍ എന്ന വിശേഷിപ്പിച്ച് കങ്കണ റണൗട്ട്. ബോളിവുഡിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തി കങ്കണ മൊത്തം സിനിമാ വ്യവസായമേഖലയെ സഹായിക്കണമെന്ന് ഊര്‍മിള പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്‌പോര് ശക്തമായത്.

മഹാരാഷ്ട്ര സര്‍ക്കാരിനെയും വിമര്‍ശിച്ചു കൊണ്ടുള്ള കങ്കണയുടെ പ്രസ്താവനയ്‌ക്കെതിരെയും ഊര്‍മ്മിള രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഒരു അഭിമുഖത്തിനിടെയാണ് ഊര്‍മ്മിളയ്‌ക്കെതിരെ കങ്കണ പ്രതികരിച്ചത്. “”ഊര്‍മ്മിള, അവരൊരു സോഫ്റ്റ് പോണ്‍ താരമാണ്.. ഇതൊരു തുറന്നു പറച്ചിലാണെന്ന് എനിക്കറിയാം. എന്നാല്‍ അവര്‍ അവരുടെ അഭിനയത്തിന്റെ പേരിലല്ല അറിയപ്പെടുന്നതെന്ന് ഉറപ്പാണ്. സോഫ്റ്റ് പോണിലൂടെ അല്ലേ അവര്‍ അറിയപ്പെടുന്നത്”” എന്നാണ് കങ്കണ പറയുന്നത്.

ഈ പ്രസ്തവാനയും ബോളിവുഡിലെ മറ്റ് താരങ്ങളെ ചൊടിപ്പിച്ചിരിക്കുകയാണ്. സ്വര ഭാസ്‌ക്കര്‍, പൂജ ഭട്ട്, ഫറ ഖാന്‍, അനുഭവ് സിന്‍ഹ എന്നീ താരങ്ങളാണ് ഊര്‍മിളയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഊര്‍മിളയുടെ ഹിറ്റ് സിനിമകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു സ്വര ഭാസ്‌ക്കറിന്റെ പ്രതികരണം.

ഊര്‍മിളയ്‌ക്കൊപ്പം ജയ ബച്ചന്‍, സ്വര ഭാസ്‌ക്കര്‍, തപ്‌സി പന്നു, സോനു സൂദ്, ഹേമാ മാലിനി തുടങ്ങി കങ്കണ വിമര്‍ശിച്ച താരങ്ങളുടെ പേര് പറഞ്ഞാണ് ഫറ ഖാന്‍ പ്രതികരിച്ചിരിക്കുന്നത്.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ