ബിജെപിയ്ക്കായി സല്‍മാന്‍ ഖാനും പ്രചാരണത്തിന് ഇറങ്ങും! കൂടിക്കാഴ്ച നടത്തി പ്രമുഖ നേതാവ്; കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ ബിജെപിയിലേക്കെന്ന് സൂചന

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കവെ കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ ബിജെപിയിലേക്ക്. മുംബൈ ബിജെപി അധ്യക്ഷന്‍ ആശിഷ് ഷെലാര്‍ കഴിഞ്ഞ ദിവസം നടന്‍ സല്‍മാന്‍ ഖാനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. സല്‍മാന്‍ ഖാനും നടന്റെ മാതാപിതാക്കളുമായും കൂടിക്കാഴ്ച നടത്തിയ വിവരം ഷെലാര്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ട് അറിയിച്ചത്.

ബാന്ദ്ര വെസ്റ്റ് എംഎല്‍എ കൂടിയാണ് ആശിഷ് ഷെലാര്‍. സാലിം ഖാന്‍, ഹെലന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെയും കുടുംബത്തെയും ഉച്ചയൂണിനൊപ്പം കാണാനായതിന്റെ സന്തോഷത്തിലാണെന്ന് ഷെലാര്‍ എക്സില്‍ കുറിച്ചു. ഇതോടെ ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ സല്‍മാനും മുന്നിട്ടറങ്ങിയേക്കും എന്നാണ് സൂചനകള്‍.


നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലംതൊട്ടേ അടുത്ത ബന്ധമുള്ളയാളാണ് സല്‍മാന്‍ ഖാന്‍ എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ബോളിവുഡ് താരങ്ങളാണ് ബിജെപി ടിക്കറ്റില്‍ മത്സര രംഗത്തുള്ളത്.

കങ്കണ റണാവത്ത്, ഹേമ മാലിനി, അരുണ്‍ ഗോവില്‍ എന്നിവരാണ് ജനവിധി തേടാനിറങ്ങുന്നത്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്ന് ഒരിക്കല്‍ കൂടി ജനവിധി തേടുകയാണ് ഹേമ മാലിനി. 2014 മുതല്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് അവര്‍ ഇവിടെ മത്സരിക്കുന്നത്.

ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ റണാവത്ത് മത്സരത്തിന് ഇറങ്ങുന്നത്. ഏറെ നാളുകളായുള്ള അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു കങ്കണയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ‘രാമായണം’ ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധ നേടിയ അരുണ്‍ ഗോവില്‍ യുപിയിലെ മീററ്റില്‍ നിന്നാണ് മത്സരിക്കുന്നത്.

Latest Stories

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍