500 കോടിക്ക് മുകളില്‍ ബജറ്റ്, 'ശക്തിമാന്‍' ഉപേക്ഷിച്ചു? വിശദീകരണം

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ രണ്‍വീര്‍ സിംഗ് നായകനാകുന്ന ‘ശക്തിമാന്‍’ ചിത്രം നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍. 550 കോടിയോളം ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഇന്നത്തെ സാഹചര്യത്തില്‍ നഷ്ടമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സോണി ചിത്രം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് സോണി പിക്‌ചേഴ്‌സിന്റെ ജനറല്‍ മാനേജറും ഹെഡുമായ ലാഡ സിങ് വ്യക്തമാക്കി. ഈ വാര്‍ത്ത തെറ്റാണെന്നും ശക്തിമാന്‍ പ്രോജക്ട് ഓണ്‍ ആണെന്നും ലാഡ സിങ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായിരുന്നു ശക്തിമാന്‍. ഈ പരമ്പര ബിഗ് സ്‌ക്രീനിലേക്ക് വീണ്ടുമെത്തുന്നു എന്ന ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് സംവിധാനം ചെയ്യുന്നത് ബേസില്‍ ജോസഫ് ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം. രവി വര്‍മനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. ‘മിന്നല്‍ മുരളി’യിലൂടെ മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ച സംവിധായകനാണ് ബേസില്‍.

ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്‍. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ വന്‍ വിജയമായിരുന്നു. തൊണ്ണൂറുകളില്‍ ആരാധകര്‍ ഏറ്റെടുത്ത അമാനുഷിക നായകന്‍ സ്‌ക്രീനിലേക്ക് എത്തുന്നതിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ