ടെക്കികള്‍ മണ്ടന്മാരാണെന്ന് അറിയാമായിരുന്നു, എന്നാല്‍ ടെഡ് സരോന്‍ഡസ് മണ്ടത്തരത്തിന്റെ നിര്‍വചനമാണ്..; നെറ്റ്ഫ്‌ളിക്‌സ് സിഇഒയ്ക്കെതിരെ അനുരാഗ് കശ്യപ്

മണ്ടത്തരത്തിന്റെ നിര്‍വചനമാണ് നെറ്റ്ഫ്ളിക്സ് സിഇഒ ടെഡ് സരോന്‍ഡസ് എന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. നെറ്റ്ഫ്ളിക്സ് ഇന്ത്യ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയ സീരീസ് ‘സേക്രഡ് ഗെയിംസ്’ വിക്രമാദിത്യ മോട്വാനെയ്ക്കൊപ്പം സംവിധാനം ചെയ്തത് അനുരാഗ് കശ്യപ് ആയിരുന്നു. സീരിസിനെതിരെ ടെഡ് സരോന്‍ഡസ് നടത്തിയ പ്രസ്താവനയാണ് അനുരാഗ് കശ്യപിനെ ചൊടിപ്പിച്ചത്.

”സേക്രഡ് ഗെയിംസ് പുറത്തിറക്കാന്‍ രണ്ട് വര്‍ഷം കൂടി കാത്തിരിക്കുമായിരുന്നു. പകരം മറ്റെന്തെങ്കിലും ജനപ്രിയമായത് ആദ്യ ഒറിജിനലായി തിരഞ്ഞെടുത്തേനെ” എന്നായിരുന്നു നിഖില്‍ കാമത്തിന് നല്‍കിയ അഭിമുഖത്തില്‍ സരോന്‍ഡസ് പറഞ്ഞത്. ഇതിനെതിരെയാണ് അനുരാഗ് കശ്യപ് രംഗത്തെത്തിയത്.

”അമ്മായിയമ്മ-മരുമകള്‍ പോരുള്ളവയിലൂടെ ആരംഭിക്കണമായിരുന്നു, എങ്കില്‍ നന്നായേനേ. ഇപ്പോള്‍ അവര്‍ അതല്ലേ ചെയ്യുന്നത്. കഥ പറച്ചിലിന്റെ കലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ടെക്കികള്‍ മണ്ടന്മാരാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍, ടെഡ് സരോന്‍ഡസ് മണ്ടത്തരത്തിന്റെ നിര്‍വചനമാണെന്ന് അറിയില്ലായിരുന്നു.”

”അത് മനസിലാക്കി തന്നതില്‍ സന്തോഷം. ഇപ്പോള്‍ എല്ലാം ശരിയായി” എന്നാണ് അനുരാഗ് കശ്യപ് സരോന്‍ഡസിന്റെ പരാമര്‍ശത്തെ സംബന്ധിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് വിമര്‍ശിച്ചത്. അതേസമയം, 2018ല്‍ ആണ് സേക്രഡ് ഗെയിംസിന്റെ ആദ്യ സീസണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്തത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി