കങ്കണ എന്റെ ചെവിയില്‍ ചില നിര്‍ദേശങ്ങള്‍ മന്ത്രിക്കും, അത് അത്ഭുതപ്പെടുത്തി: അനുപം ഖേര്‍

കങ്കണ റണാവത്ത് ഒരു അസാധ്യ സംവിധായികയാണെന്ന് നടന്‍ അനുപം ഖേര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ വേഷമിടുന്ന എമര്‍ജന്‍സി ചിത്രം സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും കങ്കണ തന്നെയാണ്. ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണ് അനുപം ഖേര്‍ പങ്കുവച്ചിരിക്കുന്നത്.

”ഞാന്‍ അടുത്തിടെ കങ്കണയുടെ ഒരു ചിത്രത്തില്‍ പ്രവര്‍ത്തിച്ചു. അവര്‍ മികച്ചൊരു സംവിധായികയാണ്. ഇടക്കിടെ എന്റെ ചെവിയില്‍ കങ്കണ ചില നിര്‍ദേശങ്ങള്‍ മന്ത്രിക്കും, അത് എന്നെ അത്ഭുതപ്പെടുത്തും” എന്നാണ് അനുപം ഖേര്‍ പറഞ്ഞത്. ”എപ്പോഴും ദയയും കൃപയുമുള്ളയാള്‍” എന്നാണ് അനുപം ഖേറിന്റെ വാക്കുകളോട് കങ്കണയുടെ പ്രതികരണം.

സിനിമയ്ക്കായി ഇന്ദിരാ ഗാന്ധിയുടെ മേക്കോവറില്‍ എത്തിയ കങ്കണയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത് രണ്ടാം തവണയാണ് കങ്കണ സംവിധായികയുടെ തൊപ്പി അണിയുന്നത്. 2019 ല്‍ റാണി ലക്ഷ്മി ഭായിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങിയ ‘മണികര്‍ണിക’യാണ് കങ്കണ മുന്‍പ് സംവിധാനം ചെയ്ത ചിത്രം.

‘എമര്‍ജന്‍സി’ ഒരു ജീവചരിത്ര സിനിമയല്ലെന്നും പൊളിറ്റിക്കല്‍ ഡ്രാമയാണെന്നും കങ്കണ ഒരു അഭിമുഖത്തതില്‍ പറഞ്ഞിരുന്നു. റിതേഷ് ഷായുടേതാണ് തിരക്കഥ. ഓസ്‌കാര്‍, ബാഫ്റ്റ അവാര്‍ഡ് നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഡേവിഡ് മാലിനോവ്സ്‌ക് ആണ് ‘എമര്‍ജന്‍സി’യ്ക്കായി മേക്കപ്പ് ഒരുക്കുന്നത്. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്