എല്ലാം രഹസ്യമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്.. പക്ഷെ; ഐശ്വര്യ-അഭിഷേക് വിഷയത്തില്‍ പ്രതികരിച്ച് ബച്ചന്‍

കുടുംബത്തിലെ അസ്വാരസ്യങ്ങളെ കുറിച്ച് ആദ്യമായി പ്രതികരിച്ച് അമിതാഭ് ബച്ചന്‍. അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകളോടാണ് ബച്ചന്‍ പ്രതികരിച്ചത്. തന്റെ പേഴ്സണല്‍ ബ്ലോഗിലൂടെയാണ് ബച്ചന്‍ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

താന്‍ ഒരു കാലത്തും കുടുംബത്തെ കുറിച്ച് ഏറെ സംസാരിച്ചിട്ടില്ല. കാരണം, അത് എന്റെ സ്വകാര്യതയാണ്. അതുകൊണ്ട് തന്നെ അതിന്റെ രഹസ്യാത്മകത എനിക്ക് നിര്‍ബന്ധവുമാണ്. ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കും. അസത്യമാണ് പ്രചരിക്കുന്നത്.

ഒരുറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല. ചോദ്യചിഹ്നമിട്ടു കൊണ്ടുള്ള വിവരങ്ങളാണ് പലരും പുറത്തുവിടുന്നത്. എന്ത് വേണമെങ്കിലും പ്രചരിപ്പിക്കാം. പക്ഷെ, ഇത് ചോദ്യചിഹ്നത്തോടൊപ്പമാവുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് കൂടുതല്‍ എരിവും പുളിയുമുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്.

അത് എങ്ങനെയാണ് ഇതില്‍ ബന്ധപ്പെട്ടിരിക്കുന്നവരെ ബാധിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ബച്ചന്‍ പറയുന്നത്. അതേസമയം, ഐശ്വര്യയും അഭിഷേകും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. അംബാനി കല്യാണത്തില്‍ ഇരുവരും വെവ്വേറെയാണ് എത്തിയത്. ഇതിന് പിന്നാലെ അഭിഷേകും നടി നിമ്രത് കൗറും പ്രണയത്തിലാണെന്ന വാര്‍ത്തകളും എത്തി.

ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തില്‍ അഭിഷേകോ അമിതാഭോ പതിവ് പോലെ ആശംസ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മകള്‍ ആരാധ്യ ബച്ചന്റെ പിറന്നാളാഘോഷത്തോട് അനുബന്ധിച്ച് ഐശ്വര്യ പങ്കുവച്ച ചിത്രങ്ങളിലും അഭിഷേകോ കുടുംബമോ ഉണ്ടായിരുന്നില്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി