അക്ഷയ് കുമാറിന് വീണ്ടും മോശം തുടക്കം; 'സെല്‍ഫി'യും ബോക്‌സോഫീസില്‍ ദുരന്തം?

അക്ഷയ് കുമാറിന്റെ പുതിയ ചിത്രവും ബോക്‌സോഫീസില്‍ ദുരന്തമെന്ന് റിപ്പോർട്ടുകള്‍. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ഒന്നിച്ച ‘സെല്‍ഫി’ക്ക് തിയേറ്ററില്‍ തണുപ്പന്‍ പ്രതികരണം. മോശം തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 24ന് റിലീസ് ചെയ്ത ചിത്രം വളരെ ചെറിയ തുക മാത്രമേ ബോക്‌സോഫീസില്‍ നിന്നും ഇതുവരെ നേടിയിരിക്കുന്നത്. ആദ്യത്തെ കണക്കുകള്‍ പ്രകാരം ഈ ചിത്രം 2 കോടി മുതല്‍ 2.50 കോടി വരെ നേടാം എന്നാണ് പറയപ്പെടുന്നത്.

നേരത്തെ ചിത്രത്തിന്റെ പ്രമോഷന്‍ അടക്കം നിരീക്ഷിച്ച് ബിസിനസ് അനലിസ്റ്റുകള്‍ കണക്കുകൂട്ടിയതിനേക്കാള്‍ കുറവാണ് ഈ സംഖ്യ. പല മള്‍ട്ടിപ്ലെക്‌സുകളിലും ആവശ്യമായ കാണികള്‍ ഇല്ലാത്തതിനാല്‍ ഷോകള്‍ നടന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ‘ഡ്രൈവിംഗ് ലൈസന്‍സ്’ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് സെല്‍ഫി. രാജ് മേത്ത ആണ് സെല്‍ഫി സംവിധാനം ചെയ്തിരിക്കുന്നത്. സല്‍ഫി റീമേക്കിന്റെ നിര്‍മ്മാണത്തിലും മലയാള താരം പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സെല്‍ഫിയുടെ നിര്‍മ്മാണം.

Latest Stories

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; മോചനത്തിനായി തീവ്രശ്രമങ്ങൾ, യമനിൽ ചർച്ചകൾ ഇന്നും തുടരും

'സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി

ആയിരമോ രണ്ടായിരമോ അല്ല ബജറ്റ് ; 'രാമായണ' ഇനി ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ !

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

'അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് ‘കോസ്റ്റ്ലി’യാകും'; മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ്

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ