'ഒരു വിഡ്ഢി മാത്രമേ എന്റെ ആ സിനിമകളെ വിമര്‍ശിക്കുകയുള്ളു'; ജയ ബച്ചന്റെ പരിഹാസത്തോട് അക്ഷയ് കുമാര്‍

അക്ഷയ് കുമാറിന്റെ ഹിറ്റ് സിനിമകളില്‍ ഒന്നായ ‘ടോയ്‌ലെറ്റ്: ഏക് പ്രേം കഥ’യെ ജയ ബച്ചന്‍ വിമര്‍ശിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ സിനിമ താന്‍ കാണില്ല എന്നായിരുന്നു, ചിത്രത്തിന്റെ പേരിനെയടക്കം വിമര്‍ശിച്ചു കൊണ്ട് ജയ ബച്ചന്‍ പറഞ്ഞത്. ജയ ബച്ചന്റെ വിമര്‍ശനത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അക്ഷയ് കുമാര്‍ ഇപ്പോള്‍.

സഹതാരങ്ങള്‍ സിനിമകളെ വിമര്‍ശിക്കുമ്പോള്‍ വിഷമം തോന്നാറുണ്ടോ എന്ന ചോദ്യത്തോടാണ് അക്ഷയ് പ്രതികരിച്ചത്. ”എന്റെ സിനിമകളെ ആരും വിമര്‍ശിച്ചിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. പാഡ്മാന്‍ പോലുള്ള സിനിമകളെ ഏതെങ്കിലും വിഡ്ഢിയെ വിമര്‍ശിക്കുകയുള്ളു. നിങ്ങള്‍ തന്നെ പറയൂ, ടോയ്‌ലെറ്റ്: ഏക് പ്രേം കഥ ഉണ്ട്, എയര്‍ലിഫ്റ്റ് ഉണ്ട്, കേസരി ചെയ്തു, കേസരി 2 വരുന്നു, അങ്ങനെ ഒരുപാട് സിനിമകളുണ്ട്.”

”ഒരു വിഡ്ഢി മാത്രമേ അങ്ങനെ വിമര്‍ശിക്കുകയുള്ളു. ഏത് സിനിമയായാലും അത് ആളുകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും അവരെ മനസിലാക്കിക്കുകയും ചെയ്യുന്നുണ്ട്. ആരും എന്നെ വിമര്‍ശിച്ചിട്ടില്ലെന്ന് തോന്നുന്നത്” എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. കേസരി 2 എന്ന പുതിയ ചിത്രത്തിന്റെ പ്രമഷന്‍ പരിപാടിക്കിടെയാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്.

ജയ ബച്ചന്റെ വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് അവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ശരിയാകും എന്നാണ് നടന്‍ പറയുന്നത്. ”അവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍, അത് ശരിയായിരിക്കണം. എനിക്ക് അതിനെ കുറിച്ച് അറിയില്ല. ടോയ്ലറ്റ്: ഏക് പ്രേം കഥ എന്ന സിനിമ നിര്‍മ്മിച്ചതിലൂടെ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്നറിയില്ല, പക്ഷേ അവര്‍ അത് പറയുന്നുണ്ടെങ്കില്‍, അത് ശരിയായിരിക്കണം” എന്നാണ് അക്ഷയ് പറയുന്നത്.

അതേസമയം, 2017ല്‍ പുറത്തിറങ്ങിയ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിനായനെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ ചിത്രമാണ്. ഓരോ വീട്ടിലും ടോയ്ലറ്റ് നിര്‍മ്മിക്കേണ്ട ആവശ്യകതയെ കുറിച്ചാണ് സിനിമ പറഞ്ഞത്. ശ്രീ നാരായണ്‍ സിങ് സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം ഭൂമി പെഡ്നേക്കര്‍ ആണ് പ്രധാന വേഷത്തില്‍ എത്തിയത്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി