സോഷ്യല്‍ മീഡിയയുടെ ആക്രമണം നിരന്തരം നേരിടുന്ന ബോളിവുഡ് താരദമ്പതിമാരാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഐശ്വര്യയുടെയും അഭിഷേകിന്റെയും ഐഫാ അവാര്‍ഡ്‌സില്‍ നിന്നുമുള്ള പഴയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
അഭിഷേകിന്റെ ഡാന്‍സ് പെര്‍ഫോമന്‍സിനെക്കുറിച്ച് സംസാരിക്കുന്ന ഐശ്വര്യയെ വീഡിയോയിൽ കാണാം. അഭിഷേകിന്റെ ഡാന്‍സ് പ്രകടനത്തിന് ശേഷം അഭിപ്രായം ചോദിക്കാനായി ഐശ്വര്യയുടെ അടുത്തേക്ക് എത്തിയ അവതാരകനും ഐശ്വര്യയുടെ തൊട്ടരികിലായി മകൾ ആരാധ്യയും വിഡിയോയിൽ കാണാം.
അഭിഷേകിന്റെ റൗഡി എന്‍ട്രി നന്നായി ആസ്വദിച്ചുവെന്നും ഗംഭീര പ്രകടനമായിരുന്നു എന്നുമാണ് ഐശ്വര്യ പറയുന്നത്. ശേഷം ‘യൂ റോക്ക്ഡ് ഇറ്റ് ബേബി’ എന്ന് പറഞ്ഞുകൊണ്ട് ഐശ്വര്യ അഭിഷേകിന് ഫ്‌ളൈയിങ് കിസ് നല്‍കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ വീണ്ടും ചർച്ചയായതോടെ ഐശ്വര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിൽ ട്രോളുകളും പരിഹാസങ്ങളും നിറയുകയാണ്.
ഐശ്വര്യയുടേത് ഓവർ ആക്ടിങ് ആണെന്നും ഇത്ര ആവേശം കാണിക്കാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല എന്നുമൊക്കെയാണ് പലരും പറയുന്നത്. ഇത് വെറും ഷോ ഓഫ്, ഓവറാക്ടിംഗ്, കുറച്ചൊക്കെ നോര്‍മല്‍ ആയി പെരുമാറിക്കൂടേ, ഐശ്വര്യയ്ക്ക് ഇതെന്താണ് സംഭവിച്ചത്, തുടങ്ങിയ കമന്റുകളാണ് വിഡിയോയ്‌ക്കെതിരെ വരുന്നത്.