മലയാളത്തില്‍ ട്രെന്‍ഡ് മേക്കര്‍, ബോളിവുഡില്‍ വാഴാതെ പൃഥ്വിരാജ്; അക്ഷയ് കുമാറിന് വീണ്ടും ഫ്‌ളോപ്പ്! 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' കളക്ഷന്‍ റിപ്പോര്‍ട്ട്

മൂന്ന് മലയാള ചിത്രങ്ങള്‍ ഒന്നിച്ച് തിയേറ്ററില്‍ എത്തിയെങ്കിലും ബോക്‌സ് ഓഫീസില്‍ ‘ആടുജീവിത’ത്തിന് കുലുക്കമില്ല. 2 കോടിയാണ് ചിത്രം ഇന്നലെ മാത്രം നേടിയ കളക്ഷന്‍. മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രത്തിന് കാലിടറയിരിക്കുകയാണ്.

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ആദ്യം ദിനം തന്നെ തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. 15.5 കോടി രൂപയാണ് ആദ്യ ദിനം ചിത്രം നേടിയതെങ്കിലും 320 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തെ സംബന്ധിച്ച് ഈ തുക നിരാശപ്പെടുത്തുന്നതാണ്. ഈദ് റിലീസ് ആയി ചിത്രത്തിന് നെഗറ്റീവ് അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.

അക്ഷയ് കുമാറിന്റെ ആരാധകര്‍ ആദ്യ ദിനം സിനിമയെ പിന്തുണച്ചെത്തിയെങ്കിലും രണ്ടാം ദിനം മുതല്‍ സിനിമ വീഴുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഹൃതിക് റോഷന്റെ ‘ഫൈറ്റര്‍’ ആണ് ഈ വര്‍ഷം ആദ്യ ദിനം ഏറ്റവും കൂടുതല്‍ പണം വാരിയ ഹിന്ദി ചിത്രം. 24.6 കോടിയായിരുന്നു സിനിമയുടെ ഓപ്പണിംഗ് കളക്ഷന്‍.

ബഡേ മിയാന്‍ ചിത്രത്തില്‍ കബിര്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ബഡേ മിയാന്‍ അടക്കം പൃഥ്വിരാജ് ഇതുവരെ വേഷമിട്ട എല്ലാ ബോളിവുഡ് ചിത്രങ്ങളും പരാജയമായിരുന്നു. അയ്യ, ഔറംഗസേബ്, നാം ശബ്‌ന എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റ് സിനിമകള്‍.

അതേസമയം, അക്ഷയ് കുമാറിന്റെ കരിയറില്‍ വീണ്ടും ഒരു ഫ്‌ളോപ്പ് കൂടി ഉണ്ടായിരിക്കുകയാണ്. 2020 മുതല്‍ 2024 വരെ ഇതുവരെ റിലീസ് ചെയ്ത മിക്ക അക്ഷയ് ചിത്രങ്ങളും ഫ്‌ളോപ്പുകളാണ്. 13 സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഓഎംജി 2’ എന്ന ചിത്രം മാത്രമായിരുന്നു വിജയിച്ചിരുന്നത്.

Latest Stories

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ