ഓണ്‍ലൈന്‍ മദ്യ വിതരണ പോര്‍ട്ടലിന്റെ പേരില്‍ പണം തട്ടി; പരാതിയുമായി നടി ശബാന ആസ്മി

ഓണ്‍ലൈന്‍ മദ്യ വിതരണ പോര്‍ട്ടലിന്റെ പേരില്‍ കബളിപ്പിക്കപ്പെട്ടുവെന്ന് നടി ശബാന ആസ്മി. ലിവിംഗ് ലിക്വിഡ് എന്ന പോര്‍ട്ടലില്‍ മദ്യം ഓര്‍ഡര്‍ ചെയ്തുവെന്നും പിന്നീട് തന്റെ കോളുകള്‍ എടുക്കുന്നില്ല എന്നാണ് ശബാന ആസ്മി പറയുന്നത്. മദ്യം ഓര്‍ഡര്‍ ചെയ്ത് പണം അടച്ചതിന്റെ വിവരങ്ങള്‍ അടക്കം പങ്കുവച്ചാണ് ശബാന ആസ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്.

“”സൂക്ഷിക്കുക, ഞാന്‍ കബളിപ്പിക്കപ്പെട്ടു. ലിവിംഗ് ലിക്വിഡില്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്തു, പണം അടച്ചതിന് ശേഷം അവര്‍ എന്റെ കോളുകള്‍ എടുക്കുന്നില്ല”” എന്നാണ് ശബാന ആസ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്. പണം അടച്ച അക്കൗണ്ട് നമ്പറും എഎഫ്എസ്‌സി കോഡും അടക്കം ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

എത്ര രൂപയാണ് നഷ്ടമായത് എന്ന് താരം വ്യക്തമാക്കിയിട്ടില്ല. തുടര്‍ന്ന് വ്യാജന്‍മാരാണ് തന്റെ പണം തട്ടിയതെന്നും ലിവിംഗ് ലിക്വിഡുമായി ഇവര്‍ക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി ശബാന ആസ്മി രംഗത്തെത്തി.

“”ലിവിംഗ് ലിക്വിഡ് എന്ന പോര്‍ട്ടലിന്റെ ഉടമകളുമായി ബന്ധപ്പെട്ടു. എന്റെ പണം തട്ടിയവര്‍ വ്യാജന്‍മാരാണ്. മുംബൈ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കാന്‍ പോവുകയാണ്” എന്ന് നടി വ്യക്തമാക്കി.

Latest Stories

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ

എല്ലാവർക്കും സഞ്ജുവിനെ മതി..!!; താരത്തിനായി ചെന്നൈയ്ക്ക് പുറമേ മറ്റ് രണ്ട് ടീമുകൾ കൂടി രംഗത്ത്

916 ഹോൾമാർക്ക് സ്വർണമാണ് ആ രണ്ട് താരങ്ങൾ, ചേട്ടനും അനിയനും എല്ലാവർക്കും പ്രിയപ്പെട്ടവർ, ഇഷ്ടതാരങ്ങളെ കുറിച്ച് പ്രിയാമണി