ഐശ്വര്യയോട് എനിക്ക് നന്ദിയുണ്ട്, അവള്‍ കുഞ്ഞിനെ നോക്കുന്നതിനാല്‍ എനിക്ക് സിനിമ ചെയ്യാം: അഭിഷേക് ബച്ചന്‍

ഐശ്വര്യ റായ്‌യുടെയും അഭിഷേക് ബച്ചന്റെയും വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ആരംഭിച്ചിട്ട് നാളുകള്‍ ആയെങ്കിലും, ഇരുവരും ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും നടത്തിയിട്ടില്ല. അഭിഷേക് നടി നിമ്രത് കൗറുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളും എത്തിയിരുന്നു. ഇതിനിടെ ഐശ്വര്യയോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍.

ഐശ്വര്യ വീട്ടിലിരുന്ന് മകളെ നോക്കുന്നതു കൊണ്ടാണ് തനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാന്‍ പറ്റുന്നത് എന്നാണ് അഭിഷേക് പറയുന്നത്. എന്റെ വീട്ടില്‍ എനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാനുള്ള ഭാഗ്യമുണ്ട്. പക്ഷേ ഐശ്വര്യ വീട്ടില്‍ ആരാധ്യയെ നോക്കി ഇരിക്കുകയാണ്. അതില്‍ എനിക്ക് ഐശ്വര്യയോട് അതിയായ നന്ദിയുണ്ട്.

എന്നാല്‍ കുട്ടികള്‍ നമ്മളെ അങ്ങനെയായിരിക്കില്ല കാണുക എന്നാണ് ഞാന്‍ കരുന്നത്. അവര്‍ നമ്മളെ മൂന്നാമത് ഒരാളായല്ല കാണുന്നത്. നമ്മളെ കാണുന്നത് ആദ്യത്തെ വ്യക്തിയായാണ്. ഞാന്‍ ജനിച്ചതിന് ശേഷം അമ്മ സിനിമ ഉപേക്ഷിച്ചു. ഞങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ വേണ്ടിയായിരുന്നു അത്.

അച്ഛന്‍ എപ്പോഴും കൂടെ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഞങ്ങള്‍ അറിഞ്ഞിട്ടേ ഇല്ല. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുന്ന അച്ഛനെ ആഴ്ചകളോളം ഞങ്ങള്‍ കാണാറില്ല. ഞങ്ങള്‍ ഉറങ്ങിയതിനു ശേഷമാകും അദ്ദേഹം വീട്ടില്‍ എത്തുക. ഞങ്ങള്‍ എഴുന്നേല്‍ക്കുമ്പോഴേക്കും അദ്ദേഹം പോയിരിക്കും. തിരക്കിനിടയിലും ഞങ്ങള്‍ക്കായി സമയം നീക്കിവെക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു എന്നാണ് അഭിഷേക് പറയുന്നത്.

അതേസമയം, അഭിഷേക് ബച്ചന്‍ നായകനായി എത്തിയ ‘ഐ വാണ്ട് ടു ടോക്ക്’ എന്ന ചിത്രം ബോക്സ് ഓഫീസില്‍ വന്‍ പരാജയമായി മാറിയിരിക്കുകയാണ്. നവംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം ഓപ്പണിങ് ദിനത്തില്‍ വെറും 25 ലക്ഷം രൂപ മാത്രമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. ഒരു കോടി കടക്കുന്നതിന് മുമ്പേ ചിത്രം തിയേറ്റര്‍ വിടുമെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നു വരുന്നത്.

Latest Stories

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ