നീ പ്രണയിച്ച് വിവാഹം കഴിക്കുന്നു, അതിനും ഞാന്‍ ബില്ലടയ്ക്കണോ.. എന്നായിരുന്നു അച്ഛന്റെ ചോദ്യം, സല്‍മാന്‍ ഖാന്റെ സഹോദരിയെ പ്രണയിച്ചത് ഞെട്ടലോടെയാണ് അവര്‍ കണ്ടത്: ആയുഷ് ശര്‍മ്മ

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്നുണ്ടായ എതിര്‍പ്പിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ആയുഷ് ശര്‍മ്മ. 24-ാം വയസിലാണ് ആയുഷ് അര്‍പ്പിതയെ വിവാഹം ചെയ്യുന്നത്. സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങുന്നതിന് മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇതാണ് ആയുഷിന്റെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കാനുള്ള കാരണം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, പണ്ഡിറ്റ് സുഖ് റാമിന്റെ ചെറുമകനാണ് ആയുഷ്. അര്‍പ്പിതയെ തന്റെ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തിയപ്പോള്‍ ഞെട്ടലോടെയാണ് അവര്‍ പ്രതികരിച്ചത് എന്നാണ് ആയുഷ് പറയുന്നത്. ‘നിനക്ക് ജോലിയൊന്നും ഇല്ല, നീ പണം സമ്പാദിക്കുന്നില്ല. അതിനു പുറമേ നീ വിവാഹം കഴിക്കുന്നത് വളരെ സമ്പന്നയായ ഒരു പെണ്‍കുട്ടിയെ’.

‘അവളുടെ ചിലവുകള്‍ നീ എങ്ങനെ കൈകാര്യം ചെയ്യും’ എന്നായിരുന്നു വിവാഹ കാര്യം പറഞ്ഞപ്പോഴുള്ള അച്ഛന്റെ മറുപടി. പക്ഷെ എന്റെ മറുപടി അവരെ സ്ഥംഭിപ്പിച്ചു. അര്‍പ്പിതയുടെ ചിലവിനും നിങ്ങള്‍ പണം തരുമോ എന്നായിരുന്നു ഞാന്‍ ചോദിച്ചത്.

‘നീ പ്രണയിച്ചു, നീ വിവാഹം കഴിക്കുന്നു, ഇനി അതിനും ഞാന്‍ ബില്ലടയ്ക്കണോ’ എന്നാണ് അച്ഛന്‍ ചോദിച്ചത്. ഞാന്‍ ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നും അര്‍പ്പിത ഒരു സിനിമാ കുടുംബത്തില്‍ നിന്നും വരുന്നതിനാല്‍ ഞങ്ങളുടെ കുടുംബങ്ങള്‍ ഒത്തുപോകുമോ എന്ന് അമ്മയ്ക്ക് ആശങ്കയുണ്ടായിരുന്നു എന്നാണ് ആയുഷ് പറയുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആയുഷ് പ്രതികരിച്ചത്. 2014ല്‍ ആണ് അര്‍പ്പിതയും ആയുഷും വിവാഹിതരായത്. രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് ഇരുവരും. മകള്‍ അയത്ത് മകന്‍ അഹില്‍ ശര്‍മ്മ.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി