‘സിതാരേ സമീന്‍ പര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈ സ്ട്രീറ്റിലെത്തി വട പാവ് (പലഹാരം) ഉണ്ടാക്കിയതിന് ആമിര്‍ ഖാന് വിമര്‍ശനം. സ്ട്രീറ്റിലെ ഒരു കടയില്‍ ബണ്ണിനുള്ളില്‍ ഉരുളക്കിഴങ്ങ് ബോണ്ട വച്ച് ആമിര്‍ വട പാവ് ഉണ്ടാക്കുന്ന വീഡിയോ എത്തിയതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഗ്ലൗസ് പോലും ധരിക്കാതെ വട പാവ് ഉണ്ടാക്കി നല്‍കുന്നതിനെതിരെയാണ് കമന്റുകള്‍ എത്തിയത്.
‘ഗ്ലൗസ് ഉപയോഗിക്കുന്നില്ലേ?’, ‘ഗ്ലൗസ് ഉപയോഗിക്കാതെയാണോ പാചകം ചെയ്യുന്നത്?’ എന്നൊക്കെയുള്ള കമന്റാണ് ഉരുന്നത്. ‘സമീപകാലത്ത് ഉണ്ടായ പരാജയങ്ങള്‍ക്ക് ശേഷം അദ്ദേഹം വട പാവ് വില്‍പ്പന തുടങ്ങിയതില്‍ അത്ഭുതം തോന്നുന്നില്ല’, ‘ആമിറിന്റെ പ്രമോഷണല്‍ തന്ത്രത്തെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല’ എന്നിങ്ങനെയുള്ള കമന്റുകളും എത്തുന്നുണ്ട്.
അതേസമയം, ജൂണ്‍ 20ന് ആണ് സിതാരേ സമീന്‍ പര്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് സിനിമകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ആമിര്‍ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. സ്‌പോര്‍ട്‌സ് കോമഡി വിഭാഗത്തിലുള്ള സിനിമ ബോക്‌സ് ഓഫീസില്‍ വിജയിക്കുമോ എന്ന ആശങ്ക ആമിര്‍ പങ്കുവച്ചിരുന്നു.
സിത്താരെ സമീന്‍ പര്‍ എന്ന സിനിമയുടെ ഔട്ട്പുട്ടില്‍ താന്‍ ഏറെ സന്തോഷവാനാണ്. ഹൃദയസ്പര്‍ശിയും മനോഹരവുമായ ഒരു കഥയാണ് സിനിമ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ആക്ഷന്‍ സിനിമകളോടാണ് താല്‍പര്യം, അക്കാരണത്താല്‍ ഈ സിനിമ ബോക്‌സ് ഓഫീസില്‍ വിജയിക്കുമോ എന്ന് താന്‍ ആശങ്കപ്പെടുന്നുണ്ട് എന്നായിരുന്നു ആമിര്‍ പറഞ്ഞത്.