ഇത് ആമിര്‍ അല്ല! ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തോ? വീഡിയോ വിശ്വസിക്കാനാവാതെ ആരാധകര്‍

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് ആരാധകര്‍. ഏറെ പ്രതീക്ഷയോടെ എത്തിയ ആമിര്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ തിയേറ്ററില്‍ പരാജയമായിരുന്നു. സിനിമയുടെ പരാജയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രേക്ഷകരോട് മാപ്പ് ചോദിച്ച് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കുവച്ചിരുന്നു. ആമിറിന്റെ ശബ്ദമാണ് വീഡിയോയിലുള്ളത്.

‘നമ്മളെല്ലാവരും മനുഷ്യരാണ്, നമുക്ക് മാത്രമേ തെറ്റുകള്‍ സംഭവിക്കൂ. ചില സമയങ്ങളില്‍ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അറിഞ്ഞോ അറിയാതെയോ ദേഷ്യം വരാം. ചിലപ്പോള്‍ തമാശയിലൂടേയും സംസാരിക്കാതേയും ആളുകളെ വേദനിപ്പിക്കാം. എപ്പോഴെങ്കിലും ഞാന്‍ നിങ്ങളുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അതിന് ഹൃദയത്തില്‍ തൊട്ട് മാപ്പു ചോദിക്കുന്നു” എന്നാണ് വീഡിയോയില്‍ പറയുന്നത്.

ഷാരൂഖ് ചിത്രം കല്‍ ഹോ നാ ഹോ എന്ന ചിത്രത്തിലെ സംഗീത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആമിറിന്റെ വാക്കുകള്‍. എന്നാല്‍ വീഡിയോ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. അക്കൗണ്ട് ഹാക്ക് ചെയ്‌തോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഇത്തരം വാക്കുകള്‍ ആമിര്‍ ഖാനില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഉറപ്പായും ഹാക്ക് ചെയ്തതായിരിക്കുമെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ലാല്‍ സിംഗ് ഛദ്ദ പരാജയമായതിനാല്‍ നൂറ് കോടി രൂപയുടെ നഷ്ടമാണ് നിര്‍മ്മാതാക്കളായ വയാകോം 18ന് സംഭവിച്ചിരിക്കുന്നത്. ഈ നഷ്ടം നികത്താന്‍ ആമിര്‍ തന്റെ പ്രതിഫലം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആമിര്‍ ഖാന്‍ ചെയ്ത ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ