ഷാരൂഖ് ഖാൻ ഇന്ത്യൻ സിനിമയുടെ ദൈവം; പ്രശംസയുമായി നടി കങ്കണ റണൗട്ട്

ബോളിവുഡിലെ മുൻനിരനായികമാരുടെ നിരിൽ നിൽക്കുമ്പോഴും അഭിപ്രായപ്രകടനങ്ങളുടെ പേരിൽ എന്നും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കങ്കണ റണൗട്ട്. സാധാരണഗതിയിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളോട് മുഖം തിരിക്കുന്ന നടി ഇപ്പോൾ പറ‍ഞ്ഞിരിക്കുന്ന അഭിപ്രായമാണ് ബി ടൗണിൽ ചർച്ചയാകുന്നത്. നടൻ ഷാരൂഖ് ഖാൻ ഇന്ത്യൻ സിനിമയുടെ ദൈവമാണ് എന്നായിരുന്നു കങ്കണയുടെ പ്രസ്താവന.

തമിഴകത്തെ ഹിറ്റ്മേക്കർ ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാൻ തീയേറ്ററുകളിൽ മികച്ച കളക്ഷൻ നേടി പ്രദർശനം തുടരുന്ന സാഹചര്യത്തിലാണ് കങ്കണയുടെ വാക്കുകൾ ചർച്ചയാകുന്നത്.ഷാരൂഖ് ഖാന്റെ ജീവിതം രാജ്യത്തെ സിനിമ പ്രവര്‍ത്തകര്‍ക്ക് പാഠമാണെന്നും കങ്കണ റണൗട്ട് അഭിപ്രായപ്പെടുന്നു. യഥാര്‍ഥ ജീവിതത്തിലും ഷാരൂഖ് ഹീറോയാണെന്ന് താരം അഭിപ്രായപ്പെട്ടു.

തൊണ്ണൂറുകളിലെ പ്രണയ നായകനെന്ന നിലയില്‍ സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച അദ്ദേഹം ഒരു ദശാബ്‍ദത്തോളം നീണ്ട പരിശ്രമത്തില്‍ തന്റെ നാല്‍പതുകളുടെ അവസാനത്തിലും അമ്പതുകളുടെ മധ്യത്തിലും പ്രേക്ഷകരുടെ പ്രിയങ്കരനായി. അറുപതാം വയസില്‍ അദ്ദേഹം ഇന്ത്യൻ സിനിമയിലെ മാസ് ഹീറോയായി മാറി. ഒരിക്കലും അത് ചെറിയ കാര്യമല്ല. കങ്കണ പറഞ്ഞു.

യഥാര്‍ഥ ജീവിതത്തിലും അദ്ദേഹം സൂപ്പര്‍ഹീറോയാണ്. ഒരുകാലത്ത് ആളുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും പരിഹസിക്കുകയും ചെയ്‍തത് ഞാൻ ഓര്‍ക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പോരാട്ടം ഇന്ത്യൻ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാണ്. സിനിമാ ദൈവമാണ് ഷാരൂഖ് ഖാനെന്നും താരം അഭിപ്രായപ്പെട്ടു.

ഷാരൂഖ് ഖാൻ നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണ് ജവാൻ എന്നാണ് പ്രേക്ഷക പ്രതികരണം. നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദീപിക പദുകോൺ. വിജയ് സേതുപതി, പ്രിയ മണി, തുടങ്ങി പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു.അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിലുള്ള ഗാനങ്ങളും ചിത്രത്തെ വ്യത്യസ്തമാക്കുന്നു. ഷാരൂഖ് ഖാന്റെ ജവാൻ ഏതൊക്കെ കളക്ഷൻ റിക്കോര്‍ഡുകള്‍ തിരുത്തും എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക