എല്ലാം തന്ന ചിത്രമാണിത്, ആദ്യം സൂചിപ്പിച്ചത് ജോ; 'അൻപുചെല്ലവൻ' എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു, സൂര്യയുടെ ട്വീറ്റ്

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ സൂര്യയും – ജ്യോതികയും ജോഡികളായി തകർത്തഭിനയിച്ച സിനിമയാണ് കാക്ക കാക്ക. ‘എസിപി അൻപുസെല്‍വൻ ഐപിഎസാ’യി ചിത്രത്തില്‍ നായകൻ സൂര്യ എത്തിയപ്പോള്‍ നായിക ‘മായ’ ജ്യോതികയായിരുന്നു. 2013ലായിരുന്നു ചിത്രത്തിന്റെ റിലീസ്. ഒരൊറ്റ സിനിമയിലൂടെ തന്നെ ഇരുവരും തമിഴകത്തിന്റെ പ്രിയ്യപ്പെട്ട താരജോഡികളായി.

ഇപ്പോഴിതാ കാക്ക കാക്കയുടെ 20 ാം വാർഷികത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സൂര്യ. ‘എനിക്ക് എന്റെ എല്ലാം തന്നെ ചിത്രമാണ് ഇത്. ‘അൻപുചെല്ലവൻ’ എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ‘കാക്കാ കാക്ക’യുടെ എല്ലാവര്‍ക്കും ആശംസകള്‍’. സൂര്യ ട്വിറ്ററിൽ കുറിച്ചു. തന്നോട് ജോയാണ് ചിത്രത്തെ കുറിച്ച് ആദ്യം സൂചിപ്പിച്ചത് എന്നും സൂര്യ വ്യക്തമാക്കുന്നു.

ഗൗതം വാസുദേവ് മോനോന്റേതായിരുന്നു തിരക്കഥയും. ആര്‍ ഡി രാജശേഖറായിരുന്നു ഛായാഗ്രാഹണം. കലൈപുലി എസ് തനു ആണ് ചിത്രത്തിന്റെ നിര്‍മാണം. ജീവൻ, ഡാനിയല്‍ ബാലാജി, ദേവദര്‍ശനിനി, മനോബാല, യോഗ് ജേപീ, വിവേക് ആനന്ദ്, സേതു രാജൻ തുടങ്ങിയവരും സൂര്യക്കൊപ്പം ചിത്രത്തില്‍ ഉണ്ടായിരുന്നു.

‘കങ്കുവ’ ആണ്. ഇനി ആരാധകർ കാത്തിരിക്കുന്ന സൂര്യ ചിത്രം. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ‘കങ്കുവ’ എത്തുക.

Latest Stories

IPL 2024: പ്ലേഓഫ് പ്രതീക്ഷിച്ചല്ല, ഇത് ആത്മാഭിമാനത്തിന് വേണ്ടിയുള്ള കളി; ആര്‍സിബി ആരാധകരെ ഇളക്കിമറിച്ച് കോഹ്‌ലി

മഞ്ജു വാര്യരുടെ മുഖം പോലെയുണ്ടെന്ന് പറഞ്ഞാണ് എനിക്ക് ആ ഓഫര്‍ വന്നത്, ഒരേ സാറിന്റെ കീഴിലാണ് ഞങ്ങള്‍ നൃത്തം പഠിച്ചത്: ഇന്ദുലേഖ

ഇമ്പാക്ട് പ്ലയർ നിയമം തുടരുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ജയ് ഷാ; കൂട്ടത്തിൽ മറ്റൊരു തീരുമാവും

വിഷ്ണുപ്രിയ വധക്കേസില്‍ ശ്യാംജിത്ത് കുറ്റക്കാരന്‍; ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം

രാഹുല്‍ ദ്രാവിഡുമായി ഇനി മുന്നോട്ടില്ല, പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി ബിസിസിഐ

ബാങ്ക് ബാലന്‍സ് കാലിയായി, കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, പക്ഷെ..: സംയുക്ത

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിവാദം; കണ്ടക്ടറെ ചോദ്യം ചെയ്ത് തമ്പാനൂര്‍ പൊലീസ്

IPL 2024: ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെ ധോണിയുടേതുമായി താരതമ്യം ചെയ്ത് എബിഡി

പ്ലസ് ടു പാസായ ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ അക്കൗണ്ടിലെത്തും; സര്‍ക്കാര്‍ ആനുകൂല്യം ഉപരിപഠനത്തിനായി

അമ്മേ.. ഞാന്‍ പ്ലസ്ടു ഫെയില്‍ അല്ല, പാസ്..; ഹയര്‍ സെക്കന്‍ഡറി റിസല്‍ട്ടുമായി മീനാക്ഷി