എലിയെ വിഴുങ്ങി ഭീമന്‍ ചിലന്തി; വൈറലായി ചിത്രങ്ങള്‍

എലിയെ അകത്താക്കുന്ന ചിലന്തിയുടെ ചിത്രങ്ങള്‍ വൈറലായി. ഹണ്ട്‌സ്മാന്‍ സ്‌പൈഡറിന്റെ ഇരപിടുത്തത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ജസ്റ്റിന്‍ ലാട്ടന്‍ എന്ന സ്ത്രീയാണ് ഫെയ്സ് ബുക്ക് പേജില്‍ രണ്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്നോളം പോന്ന എലിയെയാണ് “ഹണ്ട്സ്മാന്‍ സ്പൈഡര്‍” വിഴുങ്ങുന്നത്.

വിനോദസഞ്ചാരികളായ ജസ്റ്റിന്‍ ലാട്ടനും ഭര്‍ത്താവും ഓസ്ട്രേലിയയിലെ ടാസ്മാനിയയില്‍ എത്തിയപ്പോഴാണ് സംഭവം. ഇവിടെ മൗണ്ട് ഫീല്‍ഡ് നാഷണല്‍ പാര്‍ക്കില്‍ താമസിക്കുന്നതിനിടെയാണ് പോസ്സം എന്നറിയപ്പെടുന്ന എലിവര്‍ഗത്തില്‍ പെട്ട ജീവിയെ വേട്ടക്കാരന്‍ ചിലന്തി ഭക്ഷിക്കുന്നത് ഇവര്‍ കാണുന്നത്.

എലി വര്‍ഗത്തില്‍ പെട്ട പിഗ്മി പോസ്സം അമേരിക്കയിലും ഓസ്ട്രേലിയയിലും കണ്ടുവരുന്ന ജീവിയാണ്. ഏകദേശം രണ്ടര ഇഞ്ചോളം വലിപ്പമുണ്ടാകും പൂര്‍ണവളര്‍ച്ചയെത്തിയ പോസ്സത്തിന്. ഹണ്ട്സ്മാന്‍ സ്പൈഡറിനും ഇതേ വലിപ്പമാണ്. എന്നാല്‍ ഈ ചിലന്തിയുടെ കാലുകള്‍ക്ക് 13 ഇഞ്ച് വരെ വലിപ്പമുണ്ടാകാറുണ്ടത്രേ.

എന്തായാലും ചിലന്തിയുടെ ഇരപിടിത്തത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റടുത്തു കഴിഞ്ഞു. ചിലന്തിയുടെ വലിപ്പമാണ് പലരേയും അത്ഭുതപ്പെടുത്തുന്നത്. ഇത്തരം ചിത്രങ്ങള്‍ പകര്‍ത്താന്‍ കിട്ടുന്നത് അപൂര്‍വ്വമാണെന്നും ചിലര്‍ പറയുന്നു.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്