ആരോ​ഗ്യമന്ത്രി വാക്സിൻ സ്വീകരിക്കുന്ന ചിത്രം; എന്നത്തേതും പോലെ പി.ആർ പാളിയെന്ന് ശ്രീജിത്ത് പണിക്കർ

ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ചിത്രത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. വസ്ത്രത്തിനു പുറത്തു കൂടി ഇൻജക്ഷൻ എടുക്കുന്ന പോസ് ആണ് സംഗതി മൊത്തത്തിൽ അപഹാസ്യമാക്കിയത് എന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു. വാക്സിൻ സ്വീകരിക്കാൻ മന്ത്രി കസേരയിൽ ഇരിക്കുകയും ആരോഗ്യപ്രവർത്തകർ സമീപം നിൽക്കുകയും ചെയ്യുന്ന പോസ് ആയിരുന്നു അഭികാമ്യം. കുത്തിവെച്ചു തന്നെ കാണിക്കണം എന്നില്ലല്ലോ എന്നും ശ്രീജിത്ത് പണിക്കർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

മന്ത്രിമാരായ കെ.കെ ശൈലജ, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്ന് വാക്സിൻ സ്വീകരിച്ചിരുന്നു. വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാൽ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണമെന്നും ആരോ​ഗ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

സ്ത്രീയാണ്, ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് എന്നതൊക്കെ മനസ്സിലാക്കാവുന്നതേ ഉള്ളൂ. വാക്സിൻ സ്വീകരിക്കാൻ മന്ത്രി കസേരയിൽ ഇരിക്കുകയും ആരോഗ്യപ്രവർത്തകർ സമീപം നിൽക്കുകയും ചെയ്യുന്ന പോസ് ആയിരുന്നു അഭികാമ്യം. കുത്തിവെച്ചു തന്നെ കാണിക്കണം എന്നില്ലല്ലോ. വസ്ത്രത്തിനു പുറത്തു കൂടി ഇൻജക്ഷൻ എടുക്കുന്ന പോസ് ആണ് സംഗതി മൊത്തത്തിൽ അപഹാസ്യമാക്കിയത്.

സമാനമായി, കോവിഡ് കാലത്ത് പൾസ് പോളിയോ സ്വീകരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം ആലോചിച്ചു നോക്കൂ. അമ്മയുടെ മടിയിൽ കിടക്കുന്ന കുട്ടിയുടെ വായിലേക്ക് ആരോഗ്യപ്രവർത്തക മരുന്ന് നൽകുന്നു. ആ കുട്ടി മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലോ?

അതുപോലെ തന്നെയായി. ഫോട്ടോഗ്രഫി ദുരന്തം. എന്നത്തേതും പോലെ പിആർ പാളി.

Latest Stories

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു