സര്‍ഫ് എക്‌സല്‍ പരസ്യത്തെ വെല്ലുന്ന മതസൗഹാര്‍ദ്ദം; വൈറലായ ചിത്രത്തില്‍ 'മുസ്ലിയാര് കുട്ടിക്ക്' പറയാനുള്ളത്

മതസൗഹാര്‍ദ്ദത്തിന്റെ ആശയത്തില്‍ ഹിന്ദുസ്ഥാന്‍ ലിവര്‍ ഒരുക്കിയ പരസ്യത്തിനെതിരേ സംഘപരിവാര്‍ രംഗത്ത് വന്നത് രാജ്യം ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഹോളി ആഘോഷത്തിനിടെ ചായം കുപ്പായത്തിലാകാതെ ഒരു കുട്ടിയെ പള്ളിയിലെത്തിക്കുന്ന മറ്റൊരു കുട്ടിയുടെ ശ്രമമായിരുന്നു പരസ്യത്തില്‍. ഇത് ഹിന്ദു വികാരത്തെ ഹനിക്കലാണെന്ന് കാണിച്ച് സംഘപരിവാര്‍ രംഗത്ത് വരികയും എല്ലാസമയത്തെയും പോലെ പരസ്യം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിനെതിരേ സോഷ്യല്‍ മീഡിയ രംഗത്ത് വന്നതോടെയാണ് പരസ്യം വന്‍ ഹിറ്റാവുകയായിരുന്നു.

Image may contain: 5 people, people smiling, people standing and outdoor

ഇതിനിടയിലാണ് പരസ്യചിത്രത്തിലെ സംഭവം യാഥാര്‍ഥ്യമാക്കിയ കേരളത്തിലെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മലപ്പുറത്തെ സി.പി.എ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികളാണ് പരസ്യം യാഥാര്‍ഥ്യമാക്കി മതസൗഹാര്‍ദ്ദ കാഴ്ചയക്ക് വേദിയൊരുക്കിയത്.

Image result for surf excel

കോളേജിലെ ഹോളി ആഘോഷ ചടങ്ങുകള്‍ക്കിടെ മുസ്ലീം വിദ്യാര്‍ഥിക്ക് മതപഠന ക്ലാസിന് പോകാന്‍ വഴിയൊരുക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിറങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നടുവിലൂടെ വെളുത്ത വസ്ത്രം ധരിച്ച വിദ്യാര്‍ഥി കടന്നു പോകുന്നു. കേരളത്തിലെ മതസൗഹാര്‍ത്തിന് മികച്ച ഉദാഹരണമായി ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മലപ്പുറം പുത്തനത്താണി സിപിഎ കോളേജില്‍ ഹോളി ആഘോഷങ്ങള്‍ നടന്നത്. ക്ലാസുകള്‍ കഴിഞ്ഞ് വൈകുന്നേരത്തോടെയായിരുന്നു കോളേജില്‍ ഹോളി ആഘോഷം നടന്നത്. ഇതിനിടയിലാണ് വെളുത്ത ഇസ്ലാമികവസ്ത്രം ധരിച്ച് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സുഹൈല്‍ ആഘോഷങ്ങള്‍ക്കിടയില്‍പ്പെട്ടത്. വളാഞ്ചേരി പള്ളിയില്‍ മതപഠനത്തിന് പോകുന്ന വഴിയായിരുന്നു ഇത്. വസ്ത്രത്തില്‍ കറ പിടിക്കാതെ ഇതിനിടയിലൂടെ കടന്നു പോവുക എന്നത് വളരെ ശ്രമകരമായിരുന്നുവെന്നാണ് സുഹൈല്‍ പറയുന്നത്. കൂട്ടത്തില്‍ അജിത് എന്ന വിദ്യാര്‍ഥി മുന്നോട്ട് വന്ന് വിദ്യാര്‍ഥികളെ മാറ്റി തനിക്ക് പോകാന്‍ വഴിയൊരുക്കി തന്നുവെന്നാണ് ഒരു പ്രമുഖ മാധ്യമത്തോട് സുഹൈല്‍ പറഞ്ഞത്.

സര്‍ഫ് എക്‌സലിന്റെ പരസ്യവും കോളേജിലുണ്ടായ സംഭവവും തമ്മിലുള്ള സാമ്യം തീര്‍ത്തും യാദൃശ്ചികം മാത്രമാണെന്നാണ് കോളേജിലെ ഒന്നാം വര്‍ഷ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥിയായ മുഹമ്മദ് ഷംനാസ് പറയുന്നത്. ഹോളി ആഘോഷങ്ങളില്‍ പങ്കാളി കൂടിയായിരുന്നു ഷംനാസ്. സോഷ്യല്‍ മീഡിയ തങ്ങളുടെ കോളേജില്‍ നിന്നുള്ള കാഴ്ചയെ പോസിറ്റീവ് ആയി കാണുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും കോളേജ് യൂണിയന്‍ അംഗം കൂടിയായ ഷംനാസ് വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ തന്നെ മുന്‍കയ്യെടുത്ത് കോളേജ് മാനേജ്‌മെന്റിന്റെ സഹായത്തോടെയാണ് ഹോളി ആഘോഷങ്ങള്‍ സംഘടിപ്പിച്ചതെന്നാണ് കോളേജ് മാനേജര്‍ റ്റി. ഉബൈദ് പറയുന്നത്. ഇതിനിടയില്‍ തീര്‍ത്തും അവിചാരിതമായി ആണ് ആരോ ആ ചിത്രം പകര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്