എം.വി ജയരാജന്‍ ശരിയായിരുന്നില്ലേ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ യുവര്‍ ഓണര്‍?

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധിച്ച സംഭവംത്തില്‍ പ്രതികരണവുമായി ജോയി മാത്യു. ചില കാര്യങ്ങള്‍ക്ക് ഒരു “വ്യവസ്ഥയും വെള്ളിയാഴ്ച” യുമുണ്ടെന്ന് സമര്‍ഥിച്ചവര്‍ തന്നെ വിപ്ലവകാരികളാകുമ്പോള്‍ നേരത്തെ വിപ്ലവകാരികളായിരുന്ന ജസ്റ്റിസ് കട്ജുവും ജസ്റ്റിസ് കര്‍ണ്ണനും എന്തിനു നമ്മുടെ എം വി ജയരാജന്‍ വരെ ശരിയായിരുന്നില്ലേ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ യുവര്‍ ഓണര്‍?- ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സുപ്രിം കോടതി പരിസരം സാക്ഷ്യം വഹിച്ചത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ദീപക്മിശ്രയ്ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുന്നത്. പിന്നീട് ഇവര്‍ വാര്‍ത്താ സമ്മേളനം നടത്തി ദീപക് മിശ്രക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നീതിപീഠം
മണ്ണിലേക്കിറങ്ങുന്നു എന്നാണോ ഇതിന്നര്‍ഥം?
അത് മനുഷ്യരിലേക്കടുക്കുന്നു എന്നാണോ നം മനസ്സിലാക്കേണ്ടത്?
ഇന്‍ഡ്യന്‍ നീതിന്യായ ചരിത്രത്തിലെ
ഈ വിപ്ലവം
ഒരു ഭരണയന്ത്രത്തിനും തങ്ങളുടെ
താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്
നീതിപീഠത്തെ വിലക്കെടുക്കാനാവില്ലന്നാണോ സമര്‍ഥിക്കുന്നത്?
പരോമോന്നത നീതിപീഠം ഇനി
വാര്‍ത്താസമ്മേളനങളിലൂടെ യായിരിക്കുമോ വിധിപ്രസ്താവങ്ങള്‍ നടത്തുക?
ചില കാര്യങ്ങള്‍ക്ക് ഒരു “വ്യവസ്ഥയും
വെള്ളിയാഴ്ച” യുമുണ്ടെന്ന്
സമര്‍ഥിച്ചവര്‍ തന്നെ വിപ്ലവകാരികളാകുംബോള്‍
നേരത്തെ വിപ്ലവകാരികളായിരുന്ന
ജസ്റ്റിസ് കട് ജുവും
ജസ്റ്റിസ് കര്‍ണ്ണനും
എന്തിനു നമ്മുടെ എം വി ജയരാജന്‍ വരെ ശരിയായിരുന്നില്ലേ എന്ന്
സംശയിച്ചാല്‍ അത് തെറ്റാണോ യുവര്‍ ഓണര്‍?

Latest Stories

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്