ഹോട്ടല്‍ മൂത്രപ്പുര ഉപയോഗിച്ചതിന് ബില്ല്; ജിഎസ്ടി ഉള്‍പ്പെടെ 11 രൂപ

ഹോട്ടലിലെ മൂത്രപ്പുര ഉപയോഗിക്കാന്‍ യുവാവിന് നല്‍കേണ്ടി വന്നത് 10 രൂപയും, ഇതിന് പുറമെ ജിഎസ്ടിയും പാഴ്‌സല്‍ ചാര്‍ജ്ജും. യുവാവ് തനിക്ക് കിട്ടിയ ബില്ല് സോഷ്യല്‍മീഡയയില്‍ പങ്കുവച്ചതോടെ സംഭവം വൈറലായിരിക്കുകയാണ്. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം നടക്കുന്നത്. വഴിമധ്യേ മൂത്രശങ്ക തോന്നിയ യുവാവ് അടുത്തുള്ള റെസ്റ്റോറന്റിലെ മൂത്രപ്പുര ഉപയോഗിച്ചു. അപ്പോള്‍ തന്നെ ഹോട്ടല്‍ അധികൃതര്‍ യുവാവിന് മൂത്രപ്പുര ഉപയോഗിച്ചതിന് “ബില്ലും” നല്‍കി.

എന്നാല്‍ ബില്ല് കണ്ട യുവാവ് ഞെട്ടി..പത്ത് രൂപ, പോരാത്തതിന് ജിഎസ്ടിയും പാഴ്സല്‍ ചാര്‍ജും ! 50 പൈസയാണ് പാഴ്സല്‍ ചാര്‍ജായി എടുത്തിരിക്കുന്നത്. എസ്ജിഎസ്ടിയായി 26 പൈസയും സിജിഎസ്ടിയായി 26 പൈസയും. ആകെ മൊത്തം ബില്‍ത്തുക 11 രൂപ !

ഇപ്പോള്‍ ഈ ഹോച്ചല്‍ ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മൂത്രപ്പുര ഉപയോഗിക്കാനും ജിഎസ്ടി നല്‍കണമോ, എന്തിനാണ് മൂത്രപ്പുര ഉപയോഗിക്കാന്‍ പാഴ്സല്‍ ചാര്‍ജ് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

Latest Stories

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി