മോശം പെരുമാറ്റത്തിന് ശിശുഭവനില്‍ സൗജന്യസേവനം ചെയ്യണമെന്ന് ശിക്ഷ നല്‍കി; 'നന്നായി' തിരികെ വന്ന കണ്ടക്ടര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം

വിദ്യാര്‍ത്ഥിയോടുള്ള മോശം പെരുമാറ്റത്തിന് ശിശുഭവനില്‍ സൗജന്യസേവനം ചെയ്യല്‍ ശിക്ഷ നല്‍കിയ കണ്ടക്ടര്‍ തിരികെയെത്തിയപ്പോള്‍ ആദരിച്ച് ജില്ലാ ഭരണകൂടം. സ്വകാര്യ ബസ് കണ്ടക്ടര്‍ വി.പി.സക്കീറലിയെയാണ് ആദരിച്ചത്.

കഴിഞ്ഞ ജൂലൈ 23ന് സഹോദരനൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിയെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കി വിട്ടെന്ന പരാതിയിലാണ് സ്വകാര്യബസ് സഹിതം കണ്ടക്ടര്‍ വി.പി. സക്കീറലി പിടിയിലായത്. പിന്നാലെ തവനൂരിലെ ശിശുഭവനില്‍ കെയര്‍ ടേക്കറായി പത്തു ദിവസം സൗജന്യസേവനം ചെയ്യാന്‍ കളക്ടര്‍ നിര്‍ദേശവും നല്‍കി. ശിശുഭവനിലെ കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും സേവനത്തിലെ ആത്മാര്‍ത്ഥതയും ചൂണ്ടിക്കാട്ടി സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയതോടെ കളക്ടര്‍ തന്നെ സേവന കാലയളവ് ഏഴു ദിവസമായി കുറച്ചു. സേവനം പൂര്‍ത്തിയാക്കി എത്തിയപ്പോള്‍ ചൈല്‍ഡ് ലൈന്‍ മുന്‍കയ്യെടുത്താണ് ആദരമൊരുക്കിയ്ത്.

വിദ്യാര്‍ത്ഥികള്‍ അടക്കമുളള യാത്രക്കാരെ ആദരവോടെ കണ്ടു പെരുമാറുമെന്ന് സക്കീറലി ഉറപ്പു നല്‍കി. കുടുംബത്തിന്റെ അത്താണിയായ സക്കീര്‍ ഹുസൈന് ഫലകത്തിനൊപ്പം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്വന്തം ഓണറേറിയത്തില്‍ നിന്നു ശേഖരിച്ച തുകയും കൈമാറി.

Latest Stories

ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ, ഉരുൾ പൊട്ടിയതായി സംശയം; 50ലധികം വീടുകളിൽ വെള്ളം കയറി

ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍