പ്രാർത്ഥനയും ദൈവങ്ങളും മേൽവസ്ത്രങ്ങളുടെ ജാതിയും

ഇന്ത്യയിലെ വസ്ത്രധാരണത്തെ കുറിച്ച് പഠനം നടത്തിയ എമ്മ ടാർലോ ‘Clothing Matter: Dress and Identity In India’ എന്ന പുസ്തകത്തിൽ ഇന്ത്യയിലെ വസ്ത്രധാരണ രീതികളെ സ്വാധീനിക്കുന്ന ജാതി ഐഡന്റിറ്റിയെ കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അധികാരത്തെ ഉറപ്പിക്കാനും, വെല്ലുവിളിക്കാനും ഗ്രാമം മുതൽ രാഷ്ട്രം വരെയുള്ള ഇന്ത്യൻ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ള ആളുകൾ വസ്ത്രധാരണത്തെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് എമ്മ ടാർലോ വിവരിക്കുന്നു. ബഹുസ്വരതക്ക് പേരുകേട്ട ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ജാതിയുണ്ടാക്കിയ മുറിവുകളെ സാംസ്കാരികമായി കൂടി അടയാളപ്പെടുത്തുകയാണ് ‘Clothing Matter: Dress and Identity In India’ എന്ന പുസ്തകം.

ഓരോ ആളുകളുടെയും ഐഡന്റിറ്റി തിരിച്ചറിയുന്നതിന് വേണ്ടി വസ്ത്രധാരണ രീതികളെ നിർബന്ധിച്ച ഒരു സമൂഹം കൂടിയാണ് കേരളം. വസ്ത്രങ്ങളുടെ നീളവും വലിപ്പവും രീതികളുമൊക്കെ ജാതി തിരിച്ചറിയുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന ഒരു സമൂഹത്തിൽ ബ്രാഹ്മണ അടയാളയമായ പൂണൂലിനെ വെളിവാക്കുന്നതിന് വേണ്ടിയാണ് മേൽവസ്ത്രം അഴിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിച്ചിരുന്നതെന്ന സച്ചിദാനന്ദ സ്വാമികളുടെ വാദം പ്രസക്തമാവുന്നത് ഇവിടെയാണ്. അതുകൊണ്ട് തന്നെ ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിന്റെ ഭാഗമായി രൂപപ്പെട്ടുവെന്ന ‘സനാതന ധർമ്മത്തെയും’ മേൽവസ്ത്രങ്ങളോടെയുള്ള ക്ഷേത്ര പ്രവേശനങ്ങളെയും സംബന്ധിച്ച ചർച്ച നമ്മുടെ നവോഥാന ചരിത്രത്തിന്റെ പുതുവായനകളെയും ജാതിധരണകളുടെ തിരുത്തലുകളും ആവശ്യപ്പെടുന്നുണ്ട്.

കീഴാള നവോഥാന നായകരുടെ ദൈവസങ്കൽപ്പങ്ങളും സവർണ നായകരുടെ ദൈവസങ്കൽപ്പങ്ങളും അതിന്റെ അടിത്തറയിൽ തന്നെ ഭിന്നിച്ചു നിൽക്കുന്നു എന്നതാണ് പ്രാഥമികമായി മനസിലാക്കേണ്ടത്. എന്ന് മാത്രമല്ല ചരിത്രത്തിന്റെ സൂക്ഷ്മ വായനയിൽ നമ്മുടെ ആരാധനകളും വസ്ത്രധാരണ രീതികളും തമ്മിൽ പ്രത്യക്ഷ ബന്ധങ്ങളില്ല എന്നും മനസിലാക്കാൻ സാധിക്കും. എന്നാൽ അവ ജാതിചരിത്രവുമായി നേരിട്ട് ബന്ധമുള്ളതാണ് താനും. ഞങ്ങൾക്ക് ഈ വസ്ത്ര ധരിക്കണം എന്ന് കരുതുന്നതും നിങ്ങൾ ഈ വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന് കല്പിക്കുന്നതും രണ്ടായി തന്നെ വിലയിരുത്തേണ്ടതാണ്.

കേരള നവോഥാന ചരിത്രവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ നിരീക്ഷണങ്ങളിലൊന്ന് ഇടത് സൈദ്ധാന്തികനായ കെ.ഇ.എൻ മുന്നോട്ട് വെക്കുന്നതാണ്. ‘കേരളീയ നവോഥാനത്തിന്റെ ചരിത്രവും വർത്തമാനവും’ എന്ന പുസ്തകത്തിൽ കേരളീയ നവോദ്ധാനം കീഴാള ജനവിഭാഗങ്ങളിൽ രൂപപ്പെടുകയും എന്നാൽ പിന്നീട് അത് സവർണരാൽ ഏറ്റെടുക്കപ്പെടുകയും ചെയ്യപ്പെട്ടു എന്ന വാദമാണ് അദ്ദേഹം പുസ്തകത്തിൽ പങ്കുവെക്കുന്നത്. അദ്ദേഹം എഴുതുന്നു:” കേരളത്തിൽ, കീഴാളനവോത്ഥാനം ശക്തമായ ചുവടുവെപ്പുകൾ നടത്തിക്കഴിഞ്ഞ്, പതിറ്റാണ്ടുകൾ പിന്നിട്ടശേഷമാണ്, സവർണ്ണനവോത്ഥാന പ്രസ്ഥാനങ്ങളൊക്കെയും രൂപംകൊണ്ടത്. കേരളത്തെ കീഴ്മേൽ മറിച്ച കീഴാളനവോത്ഥാന സമരങ്ങളുമായി താരതമ്യപ്പെടുത്തിയാൽ വളരെ ചെറിയൊരു കാര്യപരിപാടിയുമായിട്ടാണ് സവർണ്ണ നവോത്ഥാന പ്രസ്ഥാനങ്ങൾ രൂപംകൊണ്ടതെന്ന് മനസ്സിലാക്കാൻ കഴിയും” (കേരളീയ നവോഥാനത്തിന്റെ ചരിത്രവും വർത്തമാനവും)

കെ.ഇ.എൻ

സവർണ നവോഥാനത്തിന്റെ ലക്ഷ്യങ്ങൾ വളരെ പരിമിതമായിരുന്നെന്നും കീഴാള നവോത്ഥാനത്തിന്റെ സമ്മർദ്ദത്തിലാണ് പലപ്പോഴും അവ പ്രവർത്തിച്ചതെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. “സാമൂഹികഘടന അഴിച്ചുപണിയുകയെന്ന കാഴ്ചപ്പാട് ആദ്യഘട്ടത്തിൽ യോഗക്ഷേമസഭ മുന്നോട്ടുവെച്ചിരുന്നില്ല. എന്നാൽ ഒന്നാംഘട്ടം പിന്നിട്ട്, 1919 ൽ നമ്പൂതിരി യുവജനസംഘം രൂപംകൊള്ളുന്നതോടുകൂടിയാണ് സാമൂഹികപ്രശ്‌നങ്ങളിൽ സജീവമായി സംവദിക്കാൻ, അതൊരു പരിധിവരെ സന്നദ്ധമാവുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ‘കീഴാളനവോത്ഥാനം’ സൃഷ്‌ടിച്ച പലവിധത്തിലുള്ള സമ്മർദ്ദങ്ങളുടെ കൂടി സൃഷ്ടിയാണ് ‘സവർണ്ണ നവോത്ഥാനം’.”(കേരളീയ നവോഥാനത്തിന്റെ ചരിത്രവും വർത്തമാനവും)

നമ്മുടെ നവോഥാന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിൽ ഒന്നാണ് 1813 മുതൽ 1929 വരെ നീണ്ടുനിന്ന മാറ്‌ മറക്കൽ സമരം അഥവാ ചാന്നാർ ലഹള. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തെക്കൻ തിരുവിതാംകൂറിൽ ആരംഭിച്ച സമരമാണ് ചാന്നാർ ലഹള എന്നറിയപ്പെടുന്നത്. നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറക്കാൻ അവകാശം ഉണ്ടാവാത്തതിനെ തുടർന്ന് ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറക്കാൻ ചില ചാന്നാർ സ്ത്രീകൾ ശ്രമിച്ചിരുന്നു. എന്നാൽ മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായും ഈ സംഭവം വിലയിരുത്തപ്പെടുന്നുണ്ട്.

കേരളത്തിലെ സ്ത്രീകൾ പൊതുവെ മാറ് മറച്ചിരുന്നില്ല എന്നാണ് വിദേശ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനൊരു മാറ്റം വരുന്നത് വിദേശീയരുടെ കടന്നുവരവോടെയാണ്,  ക്രിസ്ത്യൻ, ഇസ്‌ലാം മതത്തിന്റെ കടന്നുവരവും വസ്ത്രധാരണ രീതികളെ സ്വാധീനിച്ചു. ഈഴവർ, നാടാർ (ചാന്നാർ), വിശ്വകർമജർ,എഴുത്തച്ഛൻ,വാണിയർ, ശാലിയർ, അരയർ, മുക്കുവർ,തുടങ്ങി അനേകം വരുന്ന പിന്നോക്കജാതികാർക്കും, പട്ടികജാതി പട്ടിക വർഗ്ഗ സമുദായകാരായ പുലയർ,കുറവർ, പറയർ തുടങ്ങിയ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല. ഒരു നായർ സ്ത്രീക്ക് ബ്രാഹ്മണൻ്റെ മുന്നിൽ മാറ് മറക്കുവാൻ അവകാശം ഉണ്ടായിരുന്നില്ല. 1865 ലെ ഒരു രാജകീയ വിളംബരത്തിലൂടെയാണ് തിരുവിതാംകൂറിലെ നായർ സ്ത്രീകൾക്ക് പോലും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി ലഭിച്ചത്.

ശ്രീ നാരായണ ഗുരു

ഈ അർത്ഥത്തിൽ നമ്മുടെ പ്രധാന ചരിത്ര സന്ദർഭങ്ങളിലൊക്കെയും വികസിച്ചു വന്ന വസ്ത്രധാരണ രീതികളെല്ലാം ആരാധന/ആചാരം എന്നതിനേക്കാൾ കൂടുതൽ ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുമായി നേരിട്ടുള്ള കലഹങ്ങളിൽ രൂപപ്പെട്ടതാണ്. അതേസമയം ആരാധനകളുമായും ദൈവസങ്കല്പങ്ങളുമായി നേരിട്ട് കലഹം സൃഷ്ട്ടിച്ച ഒരാൾ നാരായണ ഗുരുവാണ്. കേരള നവോത്ഥാന ചരിത്രത്തിന്റെ വ്യവസ്ഥാപിതമായ ആരംഭമെന്ന് വിളിക്കാൻ സാധിക്കുന്ന സന്ദർഭമാണ് 1888ലെ നാരായണ ഗുരുവിന്റെ നേതൃത്വത്തിലെ ‘ഈഴവശിവ’ പ്രതിഷ്‌ഠ. വൈകുണ്ഠ സ്വാമികൾ എന്ന പേരിൽ പ്രസിദ്ധനായ മുത്തുകുട്ടി സ്വാമികളുടെ തുടർച്ചയിലാണ് നാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തേണ്ടത്. വൈകുണ്ഠ സ്വാമികളുടെ കണ്ണാടി പ്രതിഷ്ഠയും നാരായണ ഗുരുവിന്റെ ഈഴവശിവ പ്രതിഷ്ഠയും കേരളത്തിലെ സാമൂഹിക മണ്ഡലത്തിൽ പ്രത്യക്ഷത്തിൽ തന്നെ ആരാധന സങ്കല്പങ്ങളുമായി നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ട്.

വൈകുണ്ഠ സ്വാമികൾ

മുടിചൂടും പെരുമാൾ എന്ന് പേരുണ്ടായിരുന്ന വൈകുണ്ഠ സ്വാമികൾ സവർണരുടെ എതിർപ്പ് മൂലം മുത്തുകുട്ടി സ്വാമികൾ എന്ന പേര് മാറ്റുകയും പിന്നീട വൈകുണ്ഠ സ്വാമികൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. തന്റെ പേര് പോലും കടുത്ത ജാതീയമായ വേർതിരിവുകൾക്കിടയിൽ കൂടെ കടന്ന് വന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജാതിയതക്കെതിരായ ജീവിതസമരങ്ങളും തീക്ഷ്ണമായിരുന്നു. ‘കൂലിയില്ലാതെ വേല ചെയ്യരുത്’ എന്ന ആഹ്വാനം മുതൽ പ്രസിദ്ധമായ ചാന്നാർ ലഹളക്ക് പോലും പ്രചോദനമാവാൻ വൈകുണ്ഠ സ്വാമികൾക്ക് സാധിച്ചു. ഇതിന്റെ തുടർച്ചയിൽ വരുന്ന ശ്രീ നാരായണ ഗുരുവും പല അർത്ഥത്തിൽ ജാതിവ്യവസ്ഥയോട് കലഹിച്ച്‍ തന്റെ ദർശനങ്ങൾ രൂപെടുത്തിയ ഒരാളാണ്. നാരായണ ഗുരുവിന്റെ ദർശനങ്ങളുടെ സവിശേഷ വായന അർഹിക്കുന്ന ഒരു കാലഘട്ടമായിട്ടു കൂടി ഇന്നത്തെ രാഷ്ട്രീയ/സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്താവുന്നതാണ്.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ