പി.എസ്.സി പരീക്ഷയിലെ കണ്‍ഫ്യൂഷനാക്കുന്ന ചോദ്യങ്ങള്‍

PSC പരീക്ഷ എഴുതുന്ന നമ്മളെല്ലാം എത്ര നന്നായി പഠിച്ചാലും ചോദ്യപേപ്പര്‍ കൈയില്‍ കിട്ടുമ്പോള്‍ കണ്‍ഫ്യൂഷനായിപ്പോകുന്ന നിരവധി ചോദ്യങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടാകും. അത്തരത്തിലുള്ള ചില ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം
1. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ളവയെ ‘ ഐസോടോപ്പുകള്‍ ‘ എന്നാണ് പറയുന്നത് .
എന്നാല്‍ ‘ഐസോ ബാറുകള്‍ ‘ക്കാകട്ടെ വ്യത്യസ്ത ആറ്റോമിക നമ്പരും ഒരേ മാസ് നമ്പരുമാണ്.

2. ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത് 1967ല്‍ South Africa ല്‍ Dr. ക്രിസ്ത്യന്‍ ബര്‍ണാഡ് എന്ന ഡോക്ടറാണ്.
എന്നാല്‍ ആദ്യത്തെ Open Heart Surgery ചെയ്തത് 1952ല്‍ USA ലെ Dr. Walton Lillehei ആണ്.

3. മനുഷ്യന്റെ ഹൃദയമിടിപ്പിന്റെ നിരക്ക് 70-72/മിനിറ്റ് ആണ് .

എന്നാല്‍ നവജാത ശിശുവിന്റെ ഹൃദയമിടിപ്പ് നിരക്ക് 130/മിനിട്ട് ആണ്.

4. ഇന്ത്യയില്‍ ഏറ്റവുമധികം കാലം പ്രധാനമന്ത്രി ആയിരുന്നത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആണ് ‘ 1947 ആഗസ്റ്റ് മുതല്‍ 1964 മേയ് വരെ നീണ്ട 17 വര്‍ഷക്കാലത്തോളം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്നു. ഇന്ദിരാഗാന്ധി രണ്ടാം സ്ഥാനത്തും ഡോ.മന്‍മോഹന്‍ സിംഗ് മൂന്നാമതും നരേന്ദ്ര മോദി നാലാം സ്ഥാനത്തുമാണ്.
എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കുറച്ച് കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി 5 മാസം 11 ദിവസം മാത്രം പ്രധാന മന്ത്രി പദം അലങ്കരിച്ചിട്ടുള്ള ചരണ്‍ സിംഗ് ആണ്.

5. ആയിരം തടാകങ്ങളുടെ നാട് ‘ഫിന്‍ലാന്‍ഡ്’ എന്ന് നമുക്കറിയാം

എന്നാല്‍ ആയിരം ദ്വീപുകളുടെ നാട് ‘ ഇന്‍ഡോനേഷ്യ ‘ എന്നത് മറക്കാതിരിക്കുക

6. അരുണ രക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗമാണ് ‘പോളിസൈത്തീമിയ ‘ (Poly cythemia)

എന്നാല്‍ അരുണ രക്താണുക്കള്‍ കുറയുമ്പോള്‍ ഉണ്ടാകുന്ന അസുഖാവസ്ഥയാണ് ‘അനീമിയ ‘ .

7 . സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് ‘ കുരുമുളക് ‘ ആണെന്ന് നമുക്കറിയാം
എന്നാല്‍ സുഗന്ധവ്യഞ്ജനങ്ങളുടെ റാണി ഏതാണെന്നറിയാമോ? ‘ഏലത്തെ ‘യാണ് സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായി അറിയപ്പെടുന്നത്.

8. ഏറ്റവും കൂടുതല്‍ വന വിസ്തീര്‍ണ്ണമുള്ള ഇന്ത്യന്‍ സംസ്ഥാനം ‘മധ്യപ്രദേശ് ‘ ആണെന്ന് നമുക്കറിയാം
എന്നാല്‍ ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വന വിസ്തീര്‍ണ്ണമുള്ള സംസ്ഥാനം ‘ മിസോറം ‘ ആണ്.

9. സീസര്‍ & ക്ലിയോപാട്ര എന്ന കൃതി രചിച്ചത് മഹാനായ ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ ആണെന്ന് നമുക്കറിയാം

എന്നാല്‍ ആന്റണി & ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ‘വില്യം ഷേക്ക്‌സ്പിയര്‍ ‘ ആണ്.

10. പഴങ്ങളുടെ രാജാവ് ‘മാമ്പഴം ‘ ആണല്ലോ?
എന്നാല്‍ പഴങ്ങളുടെ റാണി ഏതാണെന്ന് ഓര്‍മ്മയുണ്ടോ? ‘മങ്കോസ്റ്റിന്‍ ‘ ആണ് പഴങ്ങളുടെ റാണി എന്നറിയപ്പെടുന്നത്

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ