'ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണ്'; ഒറ്റയ്ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞ ഫോട്ടോഗ്രാഫറോട് ആകാശ് അംബാനിയുടെ മറുപടി, വീഡിയോ വൈറല്‍

അംബാനി കുടുംബത്തില്‍ മറ്റൊരു ആഘോഷ രാവിന് കൂടി അരങ്ങൊരുങ്ങി. നാളെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെയും റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയുടെയും വിവാഹം. എന്നാല്‍ ആഘോഷങ്ങളെല്ലാം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിക്കഴിഞ്ഞു. കല്ല്യാണക്കത്ത് ഉള്‍പ്പെടെ വിവാഹ ഒരുക്കങ്ങളുടെയും വേദികളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ആകാശും ശ്ലോകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോയാണ്.

വിശേഷപ്പെട്ട ചടങ്ങുകള്‍ക്കു മുമ്പ് അംബാനി കുടുംബം അന്നദാനം നടത്താറുണ്ട്. ആകാശിന്റെ കല്ല്യാണത്തിന് മുമ്പ് അന്നസേവ മാര്‍ച്ച് ആറിന് ജിയോ ഗാര്‍ഡന്‍സിലായിരുന്നു നടന്നത്. ഇവിടെ വെച്ചുള്ള ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആകാശിനോടും ശ്ലോകയോടും ഫോട്ടോയക്ക് പോസ് ചെയ്യാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇരവരും ചേര്‍ന്നു നിന്നു.

ഇരുവരുടെയും ഒരമിച്ചുള്ള ഫോട്ടോ ഷൂട്ടിന് ശേഷം ഇവരോട് ഒറ്റയ്ക്കു പോസ് ചെയ്യണമെന്നു ഫൊട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആകാശ് അതിന് തയ്യാറായില്ലെന്ന് മാത്രമല്ല ഉഗ്രനൊരു മറുപടിയും കൊടുത്തു. ഇതാണ് ശ്രദ്ധേയമായത്. “കല്യാണമല്ലേ, ജന്മദിനാഘോഷമല്ലല്ലോ. ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണ്”- ആകാശ് പറഞ്ഞു. ആകാശിനെ ഫോട്ടോയെടുക്കാന്‍ ശോക്ല തള്ളി വിടുന്നുണ്ടെങ്കിലും അവളെ വിടാതെ ചേര്‍ത്ത് നിര്‍ത്തുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഇരുവരുടെയും സ്‌നേഹത്തിനാണ് സോഷ്യല്‍ മീഡിയയുടെ കൈയടി.

https://www.instagram.com/p/BurPPGoHJB3/?utm_source=ig_embed
https://www.instagram.com/p/BurPEkZHgZz/?utm_source=ig_embed

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന