ആ പ്രണയത്തെ തകര്‍ക്കാന്‍ മഹായുദ്ധത്തിനു പോലുമായില്ല; 75 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി, വീഡിയോ

അമേരിക്കയിലെ ഡി ഡേ ആനിവേഴ്‌സറി ആഘോഷങ്ങളുടെ ഭാഗമായാണ് റോബിന്‍സ് എന്ന 98 വയസ്സുകാരനായ, രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഫ്രാന്‍സ് 2 എന്ന ഫ്രഞ്ച് ചാനല്‍ തീരുമാനിക്കുന്നത്. ഇന്റര്‍വ്യൂവിനിടയില്‍ വളരെ യാദൃശ്ചികമായി അദ്ദേഹം തന്റെ ആദ്യ പ്രണയത്തെ കുറിച്ചു പറഞ്ഞു. തന്റെ കൈയിലെ പേഴ്‌സില്‍ നിന്നും പതിനെട്ടുകാരിയായ ഒരു ഫ്രഞ്ച് സുന്ദരിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ എടുത്ത് കാണിച്ച് അദ്ദേഹം ചാനലുകാരോട് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും വെളിപ്പെടുത്തി.

ഇപ്പോഴും അവള്‍ ജീവനോടെയുണ്ടാവുമോ എന്നെനിക്കറിയില്ല.. ഉണ്ടെങ്കില്‍ എനിക്ക് ഒരുനോക്ക് കാണാനുള്ള അവസരം നിങ്ങള്‍ നല്‍കാമോ. ഇതു വരെ ഞാന്‍ ഫ്രാന്‍സില്‍ അവളെ തേടി പോകാതിരുന്നത് ചിലപ്പോള്‍ അവള്‍ മരിച്ചു പോയി എന്ന കാര്യം കേള്‍ക്കേണ്ടി വരുമോയെന്നോര്‍ത്താണ്. അങ്ങിനെയൊന്ന് നേരിടാനുള്ള ശക്തി എനിക്കില്ല.

റോബിന്‍സിന്റെ അവിസ്മരണീയവും അത്ഭുതപ്പെടുത്തുന്നതുമായ ആ പ്രണയകഥ ഫ്രഞ്ച് ജേര്‍ണലിസ്റ്റുകള്‍ ആശ്ചര്യത്തോടെയാണ് കേട്ടിരുന്നത്.

1944 കാലഘട്ടം രണ്ടാം ലോക മഹായുദ്ധം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന സമയം . ജര്‍മ്മന്‍ പട്ടാളം കയ്യടക്കി വെച്ചിരുന്ന ഫ്രാന്‍സിനെ മോചിപ്പിക്കാന്‍ അയക്കപ്പെട്ട സഖ്യകക്ഷി സേനയുടെ ഭാഗമായിട്ടാണ്, കെ ടി റോബിന്‍സ് എന്ന ഇരുപത്തിമൂന്നുകാരനായ അമേരിക്കന്‍ സൈനികന്‍ വടക്കു കിഴക്കന്‍ ഫ്രാന്‍സിലെത്തുന്നത്. ബ്രൈയ് എന്ന ചെറുപട്ടണത്തിലായിരുന്നു അദ്ദേഹത്തിന്റെ സൈനിക ക്യാമ്പ്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് വന്ന ആ പട്ടാളക്കാരന്‍ സൈനിക ക്യാമ്പിന് അടുത്ത് താമസിക്കുന്ന 18 കാരിയായ ജെന്നിന്‍ എന്ന ഫ്രഞ്ച് പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ജെന്നിനും റോബിന്‍സിനും അതു തങ്ങളുടെ ആദ്യപ്രണയമായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അവരുടെ പ്രണയം വളര്‍ന്നു.

വിവാഹിതരാവാന്‍ വരെ തീരുമാനമെടുത്തു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. റോബിന്‍സിന് കിഴക്കന്‍ ഫ്രാന്‍സിലേക്ക് പോകാന്‍ ഓര്‍ഡര്‍ കിട്ടി. വിവരസാങ്കേതിക വിദ്യ പുരോഗമിക്കാതിരുന്ന അക്കാലത്ത് റോബിന്‍സിന് ജെന്നിനെ അറിയിക്കാതെ കണ്ണുനീരോടെ മടങ്ങേണ്ടി വന്നു. ആര്‍മി വിട്ട് നാട്ടിലേക്ക് പോന്നപ്പോഴും വിവാഹിതനായപ്പോഴും ജെന്നിനോടുള്ള പ്രണയം അദ്ദേഹത്തിന്റെ മനസ്സിനുള്ളിലുണ്ടായിരുന്നു. അവളോട് ഒരു വാക്ക് പോലും പറയാതെ പോന്നതിന്റെ വേദന റോബിന്‍സിനെ പിന്തുടര്‍ന്നു. തന്റെ പേഴ്‌സില്‍ ജെന്നിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അദ്ദേഹം ഒരു നിധി പോലെ സൂക്ഷിച്ച് വെച്ചു. ഒന്നും രണ്ടുമല്ല നീണ്ട 75 വര്‍ഷങ്ങള്‍! കാലമങ്ങനെ കടന്നു പോയി.

കഥ കേട്ടിരുന്ന ഫ്രഞ്ച് ജേര്‍ണലിസ്റ്റുകളുടെ ജെന്നിന് വേണ്ടിയുള്ള അന്വേഷണം വിഫലമായില്ല. റോബിന്‍സ് തന്റെ പേഴ്‌സില്‍ സൂക്ഷിച്ചു വെച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ തന്നെ അവര്‍ക്ക് വഴി തെളിച്ചു.

അങ്ങനെ നീണ്ട 75 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കണ്ടുമുട്ടി.

ഇന്നവര്‍ 93 വയസ്സുള്ള മുത്തശ്ശിയാണ്. വികാരഭരിതമായിരുന്നു ആ കണ്ടുമുട്ടല്‍.

റോബിന്‍സ് പോയതിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് ജെന്നിന്‍ പറഞ്ഞു.

അന്ന് പട്ടാള ട്രക്കുകള്‍ സ്ഥലം വിട്ടു എന്നറിഞ്ഞ ദിവസം എനിക്ക് ദേഷ്യവും സങ്കടവും അടക്കാനായില്ല്..ഒരുപാടു ദിവസത്തേക്ക് ഞാന്‍ ഇരുന്നു കരഞ്ഞു.
എന്നാലും അവള്‍ പ്രതീക്ഷ കൈവിടാതെ എന്നെങ്കിലും വരും എന്നോര്‍ത്ത് കാത്തിരുന്നു.

ഒടുവില്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വിട പറഞ്ഞിറങ്ങുമ്പോള്‍ ജെന്നിനെ ചുംബിച്ച് റോബിന്‍സ് പറഞ്ഞു..

“ഐ ലവ് യു ഗേള്‍”

ഇനിയും കാലം നമ്മളെ അനുവദിക്കുമെങ്കില്‍ വീണ്ടും കാണാം…

Latest Stories

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്

എറണാകുളം ശിവക്ഷേത്രോത്സവത്തിന്‍റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി