വ്യാജ വിസ തിരിച്ചറിയാൻ മൊബൈൽ ആപ്ലിക്കേഷനും വെബ് സൈറ്റും ഒരുക്കി യുഎഇ

നിങ്ങൾക്ക് ലഭിക്കുന്ന വിസ വ്യാജമല്ലെന്ന് തിരിച്ചറിയാൻ വഴികൾ നിർദ്ദേശിച്ച് യുഎഇ താമസ കുടിയേറ്റ വകുപ്പ്. വ്യാജ വിസ തിരിച്ചറിയാൻ മൊബൈൽ ആപ്ലിക്കേഷനും വെബ് സൈറ്റും ഒരുക്കിയാണ് യുഎഇ പുതിയ രീതികൾ ആവിഷ്കരിച്ചത്. നിരവധിപ്പേർ വ്യാജ വിസയാൽ വഞ്ചിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കൂടാതെ, വ്യാജ വെബ്സൈറ്‍റുകളുടെ വലയിൽ വീഴരുതെന്നും നിർദ്ദേശമുണ്ട്.

അന്താരാഷ്ട്ര ബിസിനസ്സ് ഹബ് എന്നതിനൊപ്പം വിനോദ സഞ്ചാരികളുടെ പ്രധാന സ്ഥലമായതിനാലും യുഎഇ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുകയാണ്. രാജ്യത്ത് ഇപ്പോൾ വിദേശികളുടെ വൻ തിരക്കാണ് അനുഭപ്പെടുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മാത്രം ദിവസേന 1,40,000 ത്തിൽപ്പരം ആളുകളാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. ഇത് മുതലാക്കി വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിക്കാൻ നിരവധിപ്പേർ രംഗത്തിറങ്ങിയിട്ടുള്ള സാഹചര്യത്തിലാണ് യുഎഇയുടെ പുതിയ നീക്കം.

വിസ നമ്പറും, വിസ ലഭിച്ചതാർക്കാണോ ആ വ്യക്തിയുടെ പാസ്പോർട്ട് വിവരങ്ങളും ഉപയോഗിച്ച് വിസ വ്യാജമാണോ, അസ്സലാണോ എന്ന് മനസ്സിലാക്കാനാവുമെന്ന് അധികൃതർ പറഞ്ഞു. www.amer.ae എന്ന വെബ്സൈറ്റിൽ ജനറൽ എൻക്വയറി പേജിൽ പോയി, വിസ നമ്പർ, ജനന തീയതി, വിസയിലെ ചില വിവരങ്ങൾ എന്നിവ എന്‍റർ ചെയ്യുകയാണ് ഒരു മാർഗം. വിസ വ്യാജമല്ലെങ്കിൽ അതിന്‍റെ വിവരങ്ങൾ വെബ്‍സൈറ്റിൽ കാണാൻ സാധിക്കും. വിസയുടെ കാലാവധിയും അറിയാൻ കഴിയും. സമാന രീതിയിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന്‍റെ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിസ ഒറിജിനലാണോ എന്ന് മനസ്സിലാക്കാം.

Latest Stories

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി