കൂറ്റൻ തിരമാലകൾ വീശിയടിക്കും, കടൽ ക്ഷുഭിതമാകും! അറേബ്യൻ ഗൾഫ് മേഖലകളിൽ മുന്നറിയിപ്പ്

ഗൾഫ് മേഖലയിൽ കൂറ്റൻ തിരമാലകൾ വീശിയടിക്കും, കടൽ ക്ഷുഭിതമാകും എന്ന മുന്നറിയിപ്പുമായി അറേബ്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറേബ്യൻ ഗൾഫ് മേഖലയിൽ ശക്തമായ കാറ്റും കടൽ ക്ഷോഭവും കൂടാതെ 11 അടി ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

വ്യാഴാഴ്ച വൈകിട്ടുവരെ ആരും സമുദ്ര തീരങ്ങളിൽ ഇറങ്ങരുതെന്നും നാവിക സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ബുധനാഴ്ച മുതൽ വ്യാഴാഴ്ച വൈകിട്ടുവരെ പ്രധാനമായും ഒമാൻ കടലിനു സമീപമാണ് കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഒമാൻ കടലിൽ അഞ്ചു മുതൽ ഏഴ് അടി വരെ ഉയരത്തിൽ ആയിരിക്കും തിരമാലകൾ അനുഭവപ്പെടുകയെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമെന്നോണം യുഎഇയുടെ വിവിധ മേഖലകളിൽ ബുധനാഴ്ച രാവിലെ ചാറ്റൽ മഴ അനുഭവപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം വ്യക്തമാക്കി. കാഴ്ചമറയ്ക്കുന്ന രീതിയിലുള്ള മൂടൽ മഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ അതീവശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി.

Latest Stories

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത