'കാൽ മുതൽ തലവരെ ബലഹീനമായ അവസ്ഥ, ചികിത്സ ഇല്ല'; എന്താണ് ആളുകളുടെ മരണത്തിന് ഇടയാക്കുന്ന 'ഗില്ലൻ ബാരെ സിൻഡ്രോം'

രാജ്യത്ത് ആദ്യത്തെ ‘ഗില്ലൻ ബാരെ സിൻഡ്രോം’ മരണം സ്ഥിരീകരിച്ചിരിക്കുകയാണ്. സംസാരിക്കാനോ ഭക്ഷണം ചവയ്ക്കാനോ പറ്റില്ല, കാൽ മുതൽ തലവരെ ബലഹീനമായ അവസ്ഥയാണിത്. എന്നാൽ ഇതിന്റെ കാരണം എന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. നൂറിലധികം ആളുകളാണ് ‘ഗില്ലൻ ബാരെ സിൻഡ്രോം’ ബാധിച്ച് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയിലെ പൂനയിൽ 30 വയസുകാരനാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം ബാധിച്ച ഇയാളെ ജനുവരി 18നാണ് സോലാപൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് കഴിഞ്ഞദിവസം മുറിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ഇയാൾക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയും വീണ്ടും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

നിലവിൽ ആശങ്കയായി പൂനെയിലെ ജിബിഎസ് കേസുകളുടെ എണ്ണം 101 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 28 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 16 പേർ വെൻ്റിലേറ്ററിൽ കഴിയുകയാണ്. ഒൻപത് വയസിന് താഴെയുള്ല 19 കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. 50നും 80നും ഇടയിൽ പ്രായമുള്ള 23 പേരിൽ രോഗം കണ്ടെത്തിയതായും അധികൃതർ അറിയിക്കുന്നു. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ വർദ്ധിപ്പിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.

എന്താണ് ഗില്ലിൻ ബാരെ സിൻഡ്രോം?

അപൂർവമായ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലിൻ ബാരെ സിൻഡ്രോം. ശരീത്തിൻ്റെ രോഗ പ്രതിരോധ ശേഷി ഞരമ്പുകളെ ആക്രമിക്കുന്ന അവസ്ഥയാണിത്. കുട്ടികളിലും യുവാക്കളിലും ഇത് കാണപ്പെടുന്നുണ്ടെങ്കിലും പകർച്ചവ്യാധിയുടെ ഗണത്തിൽപ്പെടുന്നതല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. രോഗപ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുന്നതോടെ ബലഹീനത, മരവിപ്പ്, പക്ഷാഘാതം എന്നിവയിലേയ്ക്ക് രോഗിയെ എത്തിക്കുകയാണ് ചെയ്യുന്നത്. ക്യാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് വില്ലനാകുന്നതെന്നാണ് റിപ്പോർട്ട്. ആളുകളിൽ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരുതരം ബാക്ടീരിയയാണ് കാംപിലോബാക്റ്റർ.

അതേസമയം ഇത്തരമൊരു അവസ്ഥ ഉണ്ടാകാനുള്ള കൃത്യമായ കാരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗപ്രതിരോധ സംവിധാനം തലച്ചോറിൽ നിന്നും സുഷുമ്നാ നാഡിയിൽ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകൾ എത്തിക്കുന്ന ഞരമ്പുകളുടെ ശൃംഖലയെ ആക്രമിക്കുന്ന രോഗാവസ്ഥയാണ് gbs. രോഗബാധയുണ്ടാകുന്നവരിൽ കുറഞ്ഞത് ആറ് ആഴ്ച മുമ്പെങ്കിലും അണുബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ആദ്യം കാലുകളിലാണ് ബലഹീനത അനുഭവപ്പെടുന്നത്. തുടർന്ന് ഉടൽ, കൈകൾ, മുഖം തുടങ്ങിയിടങ്ങളിലേക്കും ബലഹീനത പടരുന്നു. ഇതാണ് സാധാരണ ലക്ഷണമായി കാണുന്നത്. നാഡീ വ്യവസ്ഥകൾക്ക് തകരാറുകൾ ഉണ്ടാവുന്നത് മൂലം തലച്ചോറിന് അസാധാരണ സെൻസറി സിഗ്നലുകൾ ലഭിച്ചേക്കാം എന്നും ഡോക്ടർമാർ പറയുന്നു.

ലക്ഷണങ്ങൾ എന്തെല്ലാം?

  • കാഴ്ചാ ബുദ്ധിമുട്ട്
  • ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്
  • സംസാരിക്കാനോ ചവയ്ക്കാനോ ബുദ്ധിമുട്ട്
  • കൈകളിലും കാലുകളിലും കഠിന വേദന
  • പ്രത്യേകിച്ചും രാത്രിയിലെ അതികഠിനമായ വേദന
  • അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ രക്തസമ്മർദ്ദം
  • ദഹനത്തിലോ മൂത്രസഞ്ചി നിയന്ത്രണത്തിലോ ഉള്ള പ്രശ്നങ്ങൾ എന്നിവയും ലക്ഷണങ്ങളായി കാണാറുണ്ട്

രോഗം കണ്ടെത്തുന്നത് എങ്ങനെയാണ്?

രോഗിയുടെ മെഡിക്കൽ ചരിത്രം അവലോകനം ചെയ്യുന്നതിനൊപ്പം ശാരീരിക പരിശോധനകളിലൂടെയുമാണ് രോഗം കണ്ടെത്തുന്നത്.

ചികിത്സ എന്താണ്?

നിലവിൽ ഗില്ലിൻ ബാരെ സിൻഡ്രോമിന് ചികിത്സയില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്. രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കാൻ മാത്രമാണ് കഴിയുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്