ഇഡ്ഡലിയും രാജ്മയും ജൈവവൈവിദ്ധ്യ നാശത്തിന് കാരണമാകുന്നു എന്ന് പഠനം !

നമ്മുടെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുക്കളിൽ ചിലത് ജൈവവൈവിദ്ധ്യത്തിന് നാശമുണ്ടാക്കുന്നു എന്ന് പഠനം. ലോകമെമ്പാടുമുള്ള 151 ജനപ്രിയ വിഭവങ്ങളെ വിലയിരുത്താൻ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ജൈവവൈവിധ്യത്തിന് ഏറ്റവുമധികം നാശനഷ്ടം വരുത്തിയ ഭക്ഷ്യവസ്തു സ്‌പെയിനിൽ നിന്നുള്ള റോസ്റ്റ് ലാംബ് റെസിപ്പിയായ ലെച്ചാസോയാണ്.

പട്ടികയിൽ ആറാം സ്ഥാനത്ത് മലയാളികളുടെ സ്വന്തം ഇഡ്ഡലിയാണ്. രാജ്മ (കിഡ്നി ബീൻസ് കറി) ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ്. ലിസ്റ്റിൽ അരിമാവ് കൊണ്ട് ഉണ്ടാക്കിയ ഇഡ്ഡലിയും വെജിറ്റേറിയൻ വിഭവമായ രാജ്മയും ഉൾപ്പെട്ടത് അതിശയകരമാണ്.

‘ഇന്ത്യയിൽ പയർവർഗ്ഗങ്ങളുടെയും അരിയുടെയും സ്വാധീനം ആശ്ചര്യകരമാണ് എന്നാണ് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ബയോളജിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ലൂയിസ് റോമൻ കരാസ്കോ പറയുന്നത്.

151 വിഭവങ്ങളിൽ ഓരോന്നിനെയും പഠനത്തിൽ വിലയിരുത്തി, വിഭവങ്ങളുടെ ചേരുവകൾ വിളഭൂമിയിലെ വന്യ സസ്തനികൾ, പക്ഷികൾ, ഉഭയജീവികൾ എന്നിവയുടെ സ്പീഷിസ് സമ്പന്നതയെയും വ്യാപ്തിയെയും എങ്ങനെ സ്വാധീനിച്ചു എന്നതാണ് പഠനം. ഭക്ഷണ ശീലങ്ങൾ ക്രമീകരിക്കുന്നതിലൂടെ പരിസ്ഥിതി ബോധമുള്ളവരാകാൻ ആളുകളെ സഹായിക്കുക എന്നതാണ് പഠനം ലക്ഷ്യമിടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ