സവാളയിൽ കാണപ്പെടുന്ന കറുത്ത പൂപ്പൽ ബ്ലാക്ക്​ ഫംഗസിന്​ കാരണമാകും?  വാസ്​തവം ഇങ്ങനെ…

രാജ്യത്ത് കോവിഡിനൊപ്പം  ബ്ലാക്ക്​ ഫംഗസ് ബാധയും വർദ്ധിക്കുകയാണ്   . എന്നാൽ  വ്യാജവാര്‍ത്തകളും അതിനൊപ്പം പടരുകയാണ് . സവാളയും ഫ്രിഡ്​ജുമാണ്​ ബ്ലാക്ക്​ ഫംഗസിന്​ കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫെയ്സ്​ബുക്ക്​ പോസ്​റ്റ്​ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പ്രചരിച്ചു കഴിഞ്ഞു.

‘ ബ്ലാക്ക്​ ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്പോള്‍, അതിന്റെ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ്​ ബ്ലാക്ക്​ ഫംഗസ്​. റഫ്രിജറേറ്ററിനകത്തെ റബ്ബറില്‍ കാണുന്ന കറുത്ത ഫിലിമും ബ്ലാക്ക്​ ഫംഗസിന്​ കാരണമാകും. ’ -ഇതാണ്​ ഫെയ്സ്​ബുക്കില്‍ പടര്‍ന്ന സന്ദേശം

എന്നാൽ  പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകളാണ്​ ബ്ലാക്ക്​ ഫംഗസിന്​ കാരണം.

വ്യാജ വാർത്തയെ തുടർന്ന് ഇന്ത്യ ടുഡെ നടത്തിയ വിവരശേഖരത്തില്‍ ഇവ ബ്ലാക്ക്​ ഫംഗസിന്​ കാരണമാകില്ലെന്ന്​ കണ്ടെത്തി. റഫ്രിജറേറ്റിനുള്ളി​ലെ തണുത്ത പ്രതലത്തില്‍ ചില ബാക്​ടീരിയകളും സൂക്ഷ്​മാണുക്കളുമുണ്ടാകും.

എങ്കിലും സവാളയിലെ പൂപ്പൽ ചില രോഗങ്ങള്‍ക്ക്​ കാരണക്കാ​രായേക്കാം. അതിനാല്‍ ഇത്​ നീക്കം ചെയ്യുന്നതാണ്​ ഉത്തമമെന്ന്​ ന്യൂഡല്‍ഹി ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ ജെനറ്റിക്​ എന്‍ജിനീയറിംഗ്​ ആന്‍ഡ്​ ബയോടെക്​നോളജിയിലെ ശാസ്​ത്രജ്ഞനായ നസീം ഗൗര്‍ പറയുന്നു.

മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍ കാരണമാണ്​ സവാളയുടെ പുറമെ കറുത്ത പാളിയുണ്ടാകുന്നത്​. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത്​ ചില ഫംഗസ്​ അണുബാധക്ക്​ കാരണമാകും.  ഉപയോഗിക്കുന്നതിന്​ മുമ്പ് സവാള നന്നായി കഴുകണമെന്ന്​ ശാസ്​ത്രജ്ഞനായ ​ഡോ. ശേഷ്​ ആര്‍. നവാംഗെ പറഞ്ഞു.

Latest Stories

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്