അറുപത്തിനാലിലും മരിച്ചുപോയ ഭർത്താവിന് വേണ്ടി നൃത്തം ചെയ്യുന്നു; വെെറലായി 'ഡാൻസിംഗ് ദാദി'

പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ച് മുംബൈ സ്വദേശിനിയായ 64 വയസ്സുകാരി. ‘ഡാൻസിങ് ദാദി’ എന്ന പേരില്‍ അറിയപ്പെടുന്ന അറുപത്തിനാലുകാരിയായ രവി ബാല സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ പുത്തന്‍ ഡാന്‍സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് രവി ബാല.

ഗായകരായ ശ്രേയ ഘോഷാലും കവിതാ സേത്തും ഒരുമിച്ചാലപിച്ച ‘ലഗാൻ ലാഗി’ എന്ന ഗാനത്തിനൊപ്പമാണ് രവി ബാല ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

അറുപത്തിനാലാം വയസ്സില്‍ ഇത്ര മനോഹരമായി നൃത്തം ചെയ്യുന്ന രവി ബാലയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇടയ്ക്ക് കൊച്ചുമകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദാദിയുടെ വീഡിയോയും വൈറലായിരുന്നു.

താൻ എപ്പോഴും നൃത്തം ചെയ്യണമെന്നാണ് തന്റെ ഭർത്താവ് ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ മരണശേഷവും ആ ആഗ്രഹം നിറവേറ്റാനായാണ് ഇപ്പോഴും അത് തുടരുന്നതെന്നും പല അഭിമുഖങ്ങളിലും രവി ബാല പറഞ്ഞിട്ടുണ്ട്.

Latest Stories

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍