അമിതമായ ഉറക്കം നിങ്ങളെ മറവി രോഗിയാക്കും

ആവശ്യത്തിന് ഉറക്കമില്ലെങ്കില്‍ ശരീരത്തിന് രക്തസമ്മര്‍ദ്ധം, ടെന്‍ഷന്‍, തളര്‍ച്ച തുടങ്ങിയ പല പ്രശനങ്ങളും ഉണ്ടാകുമെന്നു നമുക്കറിയാം. എന്നാല്‍ ഉറക്കം കൂടിയാല്‍ ഉണ്ടാകുന്ന പ്രശനങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?

ഇല്ലെങ്കില്‍ അറിഞ്ഞോളൂ, ഉറക്കം അമിതമായാല്‍ നിങ്ങള്‍ ഒരു ഡിമെന്‍ഷ്യ രോഗിയാകും. ഡിമെന്‍ഷ്യ അഥവാ ഓര്‍മ്മക്കുറവിന് അമിതമായ ഉറക്കവും ഒരു കാരണമാണെന്ന് അടുത്തിടെ ഇത് സംബന്ധിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്.

ദിവസം ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്രം അനുശാസിക്കുന്നത്. ഇതില്‍ കൂടുതല്‍ ഉറങ്ങിയാല്‍ മെച്ചപ്പെട്ട ഫലം ലഭിക്കും ഏന് കരുതിയെങ്കില്‍ തെറ്റി. ദിവസം ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്ന ആളുകള്‍ക്ക് ഭാവിയില്‍ അല്‍ഷൈമേഴ്സ് വരുന്നതിനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. 1984 മുതല്‍ 30 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള 5000 ജനങ്ങളെ ഉള്‍പ്പെടുത്തഗി നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്.

ഉറക്കം കുറവുള്ള ആളുകളേക്കാള്‍ 10 വര്ഷം മുന്‍പ് തന്നെ ഇക്കൂട്ടര്‍ അള്‍ഷെമേഴ്‌സ് ബാധിതര്‍ ആകുന്നു എന്നതാണ് കണ്ടെത്തല്‍. ഇത് സംബന്ധിച്ച മറ്റൊരു രസകരമായ കണ്ടെത്തല്‍ എന്നതാണ് എന്ന് വച്ചാല്‍ , വിദ്യഭ്യാസം കുറഞ്ഞ ആളുകള്‍ക്ക് വിദ്യാഭ്യാസം കൂടിയ ആളുകളെ അപേക്ഷിച്ച് ഓര്‍മക്കുറവ് വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് .

അപ്പോള്‍ ഇനി സൂക്ഷിച്ചോളൂ , ആവശ്യത്തിന് ഉറക്കം ഇല്ലെങ്കില്‍ മാത്രമല്ല, ആവശ്യത്തില്‍ കൂടുതല്‍ ഉറങ്ങിയാലും ആരോഗ്യത്തിന് പണി കിട്ടും. അതിനാല്‍ ഉറക്കം 7 മുതല്‍ 8 മണിക്കൂര്‍ ആക്കി ചുരുക്കുന്നതാണ് ഉറക്കപ്രിയന്മാര്‍ക്ക് നല്ലത്. അല്ലെങ്കില്‍ ഓര്‍മ്മക്കുറവിന് മരുന്ന് കഴിക്കാന്‍ തയ്യാറായിക്കോളൂ.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന