കോഴികൾക്കും വികാരമുണ്ട് ! മുഖത്തിന്റെ നിറം മാറുന്നത് ഓരോ വികാരങ്ങൾക്കനുസരിച്ച് ; പഠനം

ഒരാളുടെ മാനസികാവസ്ഥയ്‌ക്കനുസരിച്ച് അയാളുടെ സ്വഭാവം മാറുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതൊക്കെ മനുഷ്യരിൽ മാത്രമല്ല ഉള്ളത്. ഒരു കോഴിയുടെ മുഖത്തിൻ്റെ നിറം മാറുന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കോഴികൾക്ക് വികാരങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് നിങ്ങൾക്കറിയാമോ?

മനുഷ്യരെപ്പോലെ, കോഴികളുടെ മുഖത്തിന്റെ നിറവ്യത്യാസം ശ്രദ്ധിച്ചാൽ അവയുടെ വികാരങ്ങളെക്കുറിച്ച് മനസിലാക്കാൻ സാധിക്കും. ഇത് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്ന രീതിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു INRAE ​​ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ പഠനം കോഴികളുടെ സ്വഭാവരീതികൾ മനസ്സിലാക്കുന്നതിനുള്ള പുതിയ വഴികൾ തുറന്നു. മറ്റ് പല മൃഗങ്ങളെയും പക്ഷികളെയും പോലെ, കോഴികളും വികാരങ്ങൾ അനുഭവിക്കുന്നുണ്ട്. സന്തോഷവും ആവേശവും മുതൽ സങ്കടവും ഭയവും വരെ ഇതിൽ ഉൾപ്പെടുന്നു. അവയുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. അവയുടെ മുഖത്തിൻ്റെ നിറം അവരുടെ വികാരത്തെ സൂചിപ്പിക്കുന്നു. ഒരു കോഴി വിശ്രമിക്കുകയോ സന്തോഷിക്കുകയോ ചെയ്യുമ്പോൾ അവയുടെ മുഖത്തിൻ്റെ നിറം ഇളം പിങ്ക് നിറമായി മാറും.

വികാരങ്ങൾക്ക് അനുസൃതമായി നടക്കുന്ന രക്തപ്രവാഹം മൂലമാണ് കോഴികളിൽ ഈ മാറ്റം ഉണ്ടാകുന്നത്. അവയുടെ മുഖത്തിന് ചുറ്റുമുള്ള ചർമ്മം വളരെ സെൻസിറ്റീവ് ആയതിനാൽ ഈ മാറ്റം കാണാൻ സാധിക്കും. കോഴികൾക്ക് സങ്കടമോ ഭയമോ അനുഭവപ്പെടുമ്പോൾ മുഖഭാഗങ്ങളിലേക്കുള്ള രക്തയോട്ടം ഗണ്യമായി വർദ്ധിക്കുകയും മുഖം കടും ചുവപ്പായി മാറുകയും ചെയ്യുന്നു. അതുപോലെ, വിശ്രമിക്കുമ്പോൾ രക്തയോട്ടം സാധാരണ നിലയിലായിരിക്കും, ഇത് അവയുടെ മുഖം ഇളം പിങ്ക് നിറത്തിലേക്ക് മാറ്റുന്നു.

മൂന്ന് മുതൽ നാല് മാസം വരെ പ്രായമുള്ള നിരവധി സസെക്സ് കോഴികളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഫ്രാൻസിലെ ലോയർ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന 363 മീ 2 ഗ്രോവിലാണ് ഈ കോഴികളെ സൂക്ഷിച്ചിരുന്നത്. അവയെ മൂന്നാഴ്ചയോളം നിരീക്ഷിക്കുകയും ചിത്രീകരിക്കുകയും ചെയ്തു.

മാറ്റം നിരീക്ഷിക്കുന്നതിനായി ആവശ്യത്തിന് ഭക്ഷണം വിതരണം ചെയ്യുകയും അവയെ പിടിച്ചെടുക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതുപോലുള്ള വിവിധ സാഹചര്യങ്ങളിൽ പരീക്ഷിക്കപെട്ടു. കോഴിയുടെ മറ്റ് രണ്ട് ഇനങ്ങളിലും ഗവേഷണം നടത്തി. വിദഗ്ധർ വികസിപ്പിച്ച കമ്പ്യൂട്ടർ പ്രോഗ്രാമിൽ 18000 ത്തോളം ഫോട്ടോകൾ തിരഞ്ഞെടുത്താണ് ഇത് കണ്ടെത്തിയത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ