നിയോഗ് തന്നെ ലോക ഒന്നാം നമ്പര്‍; ഈ മലയാളിയെ ഓര്‍ത്ത് നമുക്കും അഭിമാനിക്കാം

ലോകത്തെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്‌സ്ട്രീം എക്സ്പെഡീഷനില്‍ തിരഞ്ഞെടുക്കപ്പെട്ടു. ആഗോള അടിസ്ഥാനത്തില്‍ നടത്തിയ വോട്ടിംഗിലൂടെയാണ് 51078 വോട്ടുകള്‍ നേടി നിയോഗ് ഒന്നാമത് എത്തിയത്.

നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന നിയോഗിനെ ഒന്നാമത് എത്തിക്കാനായി മലയാളികളുടെ ഭാഗത്തുനിന്നും വലിയൊരു ശ്രമമുണ്ടായിരുന്നു. സഞ്ചാര പ്രിയരായിരുന്നു നിയോഗിന് പിന്തുണയുമായി എത്തിയവരില്‍ ഏറെയും.
സിനിമാ ലോകത്തുനിന്നും ദുല്‍ഖര്‍ സല്‍മാന്‍, ടൊവീനോ തോമസ്, ആഷിഖ് അബു ഉള്‍പ്പെടെയുള്ള പ്രമുഖരും നിയോഗിന് വോട്ടഭ്യര്‍ത്ഥിച്ച് രംഗത്ത് എത്തിയിരുന്നു. -30 ഡിഗ്രി തണുപ്പിലൂടെ 300 കിലോ മീറ്റര്‍ വരുന്ന ആര്‍ട്ടിക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസീകമായ യാത്രയാണ് ആര്‍ട്ടിക് പോളാര്‍ എക്‌സ്പഡീഷന്‍.

കൊല്ലം സ്വദേശിയായ 26കാരന്‍ നിയോഗ് കൃഷ്ണന്‍ യാത്രകളെയും സാഹസികതകളെയും സിനിമകളെയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

ഫിയാല്‍റെയ്‌വന്‍ പോളാര്‍ എക്‌സ്പഡീഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് നിയോഗ് കൃഷ്ണ. സീറോ ബജറ്റ് യാത്രകളുടെ പേരില്‍ യാത്രികര്‍ക്കിടയില്‍ പരിചിതമായ പേരാണ് നിയോഗ് എങ്കിലും മലയാളി പൊതുസമൂഹത്തിന് ഈ പേര് അത്ര പരിചിതമല്ല.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്