'എറൗണ്ട് ദ് വേള്‍ഡ് ഇന്‍ 80 ഡെയ്‌സ്', ഇനി അങ്ങനെയല്ല 'എറൗണ്ട് ദ് വേള്‍ഡ് ഇന്‍ 43 ഡെയ്‌സ്'

ലോകംചുറ്റാന്‍ ഇത്ര ദിവസം വേണ്ടിവരും? കുറഞ്ഞത് 80 ദിവസമെങ്കിലും എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. വെറും 43 ദിവസം കൊണ്ട് ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഫ്രഞ്ച് പൗരനായ ഫ്രാന്‍കോയ്‌സ് ഗബാര്‍ട്ട്. 42 ദിവസങ്ങളും പതിനാറ് മണിക്കൂറും നാല്‍പ്പത് മിനുട്ടും 35 സെക്കന്റുമാണ് ലോകം ചുറ്റിക്കാണാന്‍ ഗബാര്‍ട്ടിന് വേണ്ടി വന്നത്.

ഫ്രാന്‍സിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഉഷന്ത് ദ്വീപിനും ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറ് ഭാഗമായ ലിസാര്‍ഡ് പോയിന്റിനും ഇടയിലുള്ള ഫിനിഷിംഗ് ലൈനില്‍ ബോട്ടടുപ്പിച്ചാണ് ഗബാര്‍ട്ട് ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.ഒറ്റക്ക് ലോകം ചുറ്റി സഞ്ചരിച്ചു എന്ന നാലാം ലോക റെക്കോര്‍ഡാണ് ഗബാര്‍ട്ടിന്റേത്. തനിക്ക് മുന്‍പുള്ള മൂന്നുപേരേക്കാള്‍ ഏറ്റവും മികച്ച ഫിനിഷിങ് ടൈമാണ് രണ്ട് കുട്ടികളുടെ പിതാവായ ഗബാര്‍ട്ട് കാഴ്ചവച്ചത്.

72 ദിവസവും 22 മണിക്കൂറുമാണ് ആദ്യ ലോക റെക്കോര്‍ഡ്. ഫ്രഞ്ച് പൗരനായ നാവികന്‍ 2004 ലാണ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഈ നേട്ടത്തെ ഒരു വര്‍ഷത്തിന് ശേഷം നാവികയായ എലന്‍ മാക്അതുര്‍ ബ്രേക്ക് ചെയ്തു. 72 ദിവസവും 14 മണിക്കൂറുമാണ് എലന്‍ ലോകം ചുറ്റിക്കാണാന്‍ എടുത്തത്. പതിനൊന്ന് വര്‍ഷങ്ങള്‍ വേണ്ടി വന്നു പുതിയ റെക്കോര്‍ഡ് പിറക്കാന്‍. 2016 ല്‍ കാവല്ലെ എന്ന നാവികന്‍ 49 ദിവസവും മൂന്ന് മണിക്കൂറും കൊണ്ട് പുതിയ റെക്കോര്‍ഡിനുടമയായി. 43 ദിവസങ്ങള്‍ കൊണ്ട് ലോകം ചുറ്റിയ ഗാബര്‍ട്ട് കാവല്ലെയും മറികടന്ന് ചരിത്രം കുറിക്കുകയായിരുന്നു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി