ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് പ്രൊവിഡന്‍സ് കോളജില്‍

സാലിഹ് റാവുത്തർ

ഇലക്ട്രോണിക്സ് സാങ്കേതികവിദ്യ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ നമുക്കാവുമോ? നിത്യജീവിതത്തിലെ ഓരോ നിമിഷവും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് നമ്മളെ നയിച്ചു കൊണ്ടിരിക്കുന്നു. മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, വാഹനങ്ങളുടെ ഓട്ടോമാറ്റിക് പ്രവര്‍ത്തനങ്ങള്‍, മറ്റു വിവിധ ഉപകരണങ്ങള്‍ അങ്ങനെ എണ്ണിയാലൊടുങ്ങുന്നതല്ല നമുക്ക് ഇലക്ട്രോണിക്സുമായുള്ള ബന്ധം.

ഉത്തരാധുനികമായ വികസന വേഗത്തില്‍ എവിടെയാണ് ഇലക്ട്രോണിക്സിന്റെ മുദ്ര പതിയാത്തത്. ഇന്ന് ലോകത്തെ നയിച്ചു കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യയുമായി ഇഴപിരിഞ്ഞാണ് ഇലക്ട്രോണിക്സും മുന്നേറുന്നത്. ബഹിരാകാശ ഗവേഷണത്തിനാവശ്യമായ കൃത്രിമോപഗ്രഹങ്ങളുടെ രൂപകല്‍പന, കംപ്യൂട്ടര്‍ ആപ്പുകളുടെയും ഗെയിമുകളുടെയും നിര്‍മ്മിതി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാനോ ടെക്നോളജി, റോബോട്ടിക്സ്, ഇലക്ട്രിക് വാഹനങ്ങള്‍, ടെലി മെഡിസിന്‍, ജീവരക്ഷാ ഉപകരണങ്ങള്‍, വിയറബിള്‍ ടെക്‌നോളജി ഇങ്ങനെ മുന്നേറുമ്പോള്‍.. ഇപ്പോള്‍ ലോകത്തെ ചൂഴ്ന്നു നില്‍ക്കുന്ന കോവിഡ് മഹാമാരിക്കെതിരെ ഫലപ്രദമായി ചെറുത്തു നില്‍ക്കുന്നതിനും ഈ ശാസ്ത്രമേഖല ഡ്രോണുകള്‍, വെന്റിലേറ്റര്‍, ഐ.ആര്‍. തെര്‍മ്മോമീറ്റര്‍, തെര്‍മ്മല്‍ ഇമേജിംഗ് ക്യാമറ, റോബോട്ട്, ഡിസിന്‍ഫെക്റ്റിംഗ് ടണല്‍ തുടങ്ങിയ രൂപങ്ങളിലാണ് നമ്മുടെ ജീവരക്ഷയ്ക്കായി എത്തിയത്.

ഇതിനെല്ലാം പുറമെ ഭാവിലോകം കാത്തിരിക്കുന്നത് ഇലക്ട്രോണിക്സിന്റെ പുതിയ ചമത്കാരങ്ങളെയാണ്. ഫ്യൂച്വറിസ്റ്റിക് ഫോണുകള്‍, അവയുടെ ഫ്ളെക്സിബിള്‍ ഡിസ്പ്ലേ, ഫ്ളൈറ്റ് മാനേജ്മെന്റ്, മൊഡ്യൂളാരിറ്റി, സീറോ എമിഷന്‍ വെഹിക്കിള്‍, ജെനെറ്റിക് ഫൊര്‍ച്യൂണ്‍, 6ജി. ടെക്നോളജി, ഇതൊക്കെയാണ് ഇനിയും വരാനിരിക്കുന്നു.

പത്തുമുതല്‍ പതിനഞ്ചു മില്യണ്‍ വരെ ഇലക്ട്രോണിക്സ് എന്‍ജിനീയര്‍മാരാണ് ലോകത്ത് ജോലി ചെയ്യുന്നത് എന്ന് കണക്കാക്കപ്പെടുന്നു. അപ്പോള്‍ സ്വാഭാവികമായും ഉയരാവുന്ന ഒരു ചോദ്യമാണ് ഇനിയും പുതിയ ആളുകളെ ഈ മേഖലയിലേക്ക് ആവശ്യമുണ്ടോ എന്നത്. നമുക്കൊന്നു പരിശോധിക്കാം. ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണഹബ്ബ് ആയി ഉയര്‍ന്നിരിക്കുന്നു എന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ മന്ത്രിയായ  രവിശങ്കര്‍ പ്രസാദ് കഴിഞ്ഞദിവസം പ്രസ്താവിക്കുകയുണ്ടായി. നേരത്തേതന്നെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം അത് ഒരു വാസ്തവമാണെന്ന് നമുക്കറിയാം. ഐ.ടി. മേഖലയ്ക്കും മുകളിലാണ് പ്രതിഫലത്തിന്റെ കണക്കില്‍ ഇന്ത്യയിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയര്‍മാര്‍ എന്നത് ഇതിന് ഉപോദ്ബലകമാണ്. ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സിന്റെയും ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സിന്റെയും മേഖല കുതിച്ചുയരുന്നു. റെയില്‍വെയുടെയും മറ്റ് ഓട്ടോമോട്ടീവ് സംവിധാനങ്ങളിലും നിരവധി ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ കൂടുതല്‍ മുതലിറക്കിനായി തയ്യാറായിക്കഴിഞ്ഞു. ആരോഗ്യമേഖലയിലും മറ്റ് വ്യവസായങ്ങളിലും ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞിരിക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യാ, സ്മാര്‍ട്ട് സിറ്റി ഇവ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ ഇന്‍ഡ്യാ പദ്ധതി. ബാന്‍ഡ് വിഡ്ത് വര്‍ദ്ധനയിലും ക്ലൗഡ് സര്‍വ്വീസിലുമുള്ള വ്യാപനപദ്ധതികള്‍, സോഫ്റ്റ് വെയര്‍ ഡിഫൈന്‍ഡ് വൈഡ് ഏരിയാ നെറ്റ്വര്‍ക്കുകള്‍, ഫൈവ് ജി. മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ഇങ്ങനെ ബൃഹത്തായ സാദ്ധ്യതകളാണ് നമ്മുടെ രാജ്യത്ത് തന്നെ പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെയാണ് വിദേശരാജ്യങ്ങളില്‍ അനുവര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യകത.

Electronics Engineering vs. Electronics & Communication Engineering | B.Tech. Electronics Vs. B.Tech. Electronics & Communication

ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ കേരളത്തിലെ എണ്ണംപറഞ്ഞ കോളജുകളിലൊന്നാണ് ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് കോളജ് ഓഫ് എന്‍ജിനീയറിംഗ്. പ്രൊവിഡന്‍സിലെ പ്രസ്തുത ഡിപ്പാര്‍ട്ടുമെന്റിന്റെ സവിശേഷതകള്‍ റോബോട്ടിക്സ്, വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് ഇവയാണ്.

അനുബന്ധ വിഷയങ്ങളിലുള്ള അവസരങ്ങള്‍ (Interdisciplinary opportunities) താഴെ പറയുന്നവയാണ്

മെക്കാട്രോണിക്സ്: ഇലക്ട്രോണിസും മെക്കാനിക്കല്‍ സിസ്റ്റംസും ചേര്‍ത്തുള്ള പഠനം

സിവിയോണിക്സ്: സിവില്‍ എന്‍ജിനീയറിംഗും ഇലക്ട്രോണിക്സും ചേര്‍ത്തുള്ള പഠനം

പവര്‍ ഇലക്ട്രോണിക്സ്: ഇലക്ട്രിസിറ്റിയുടെ നിയന്ത്രണത്തിനും രൂപഭേദം വരുത്തുന്നതിനും ഇലക്ട്രോണിക്സ് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച പഠനം

ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍ എന്‍ജിനീയറിംഗ്: പ്രോസസ്സ് വേരിയബിള്‍സി(മര്‍ദ്ദം, താപം, ഈര്‍പ്പം, ഒഴുക്ക്, pH മൂല്യം, ശക്തിയും വേഗതയും) നെ മെഷര്‍മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന രീതി.

കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍: പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് എന്‍ജിനീയറിംഗ് ശാഖകളെ ദൃശ്യവത്കരിക്കുന്ന ഡിജിറ്റല്‍ ടെക്നോളജി.

പഠനാരംഭം മുതല്‍തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട ഇന്‍ഡസ്ട്രിയുമായി ഉറ്റബന്ധം സൃഷ്ടിച്ചു നല്‍കി കൊണ്ടാണ് പ്രൊവിഡന്‍സ് മുന്നോട്ടുപോകുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രൊഫഷണലിനെ വാര്‍ത്തെടുക്കുന്നതിന് ഉതകുംവണ്ണമുള്ള ശ്രദ്ധയും നിരന്തരമായ വര്‍ക്ക് ഷോപ്പ് ഫെസിലിറ്റികളുമാണ് നല്‍കി കൊണ്ടിരിക്കുന്നത്. ഇന്നോവേഷന്‍ ആന്റ് എന്റേപ്പണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സെന്റര്‍ (IEDC) ഇവിടത്തെ വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങള്‍ വിരിയിക്കുന്നതിനുള്ള വിംഗ് ആണ്. ആദ്യ വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളെ IEEE യില്‍ അംഗങ്ങളാക്കുന്നത് അവരില്‍ തൊഴില്‍പരമായ പുരോഗതികള്‍ അതിവേഗത്തില്‍ സ്വായത്തമാക്കുന്നതിനും മികച്ച സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

കോവിഡ് 19 പ്രത്യേക സാഹചര്യം പരിഗണിച്ച് വരുംവര്‍ഷത്തില്‍ അഡ്മിഷനെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്ടോപ്പ് നല്‍കുവാന്‍ കോളജ് മാനേജ്മെന്റ് തീരുമാനമെടുത്തിട്ടുണ്ട്. പ്രത്യേക സാഹചര്യത്തില്‍ ക്ലാസ്സിലെത്താതെ തന്നെ പാഠങ്ങള്‍ പിന്തുടരുവാന്‍ ഈ സൗകര്യം അവരെ സഹായിക്കും

ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ അദ്ധ്യാപകവിദ്യാര്‍ത്ഥി അനുപാതം 1:5 ആണ്.

വിജയശതമാനവും പ്ലെയ്സ്മെന്റും

80 % പ്ലെയ്സ്മെന്റ് റെക്കാഡുള്ള കോളജ് ആണ് പ്രൊവിഡന്‍സ്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം ഓഫറുകളാണ് കഴിഞ്ഞകൊല്ലവും ലഭിച്ചത്. ഇറ്റലി, മലേഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി ഏതാനും വിദ്യര്‍ത്ഥികള്‍ പോകുകയുണ്ടായി. ചിലര്‍ സ്വന്തമായി സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു.

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബിരുദധാരികള്‍ക്ക് ടെലി കമ്മ്യൂണിക്കേഷന്‍ സെക്ടര്‍, എംബഡ്ഡഡ് ടെക്നോളജി കമ്പനികള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രി, എയ്റോസ്പേയ്സ് ആന്‍ഡ് ഡിഫന്‍സ് സെക്ടര്‍, റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്ഡസ്ട്രികള്‍, ഹെല്‍ത്ത്‌കെയര്‍, ഐ.ടി & മാനുഫാക്ച്ചറിംഗ് കമ്പനികള്‍, സിസ്റ്റം ആന്‍ഡ് കണ്‍ട്രോള്‍ മുതലായ നിരവധി മേഖലകളില്‍ അവസരമുണ്ട്. UST ഗ്ലോബല്‍ , 6D ടെക്നോളജീസ് പോലുള്ള പേരെടുത്ത ഐടി കമ്പനികളില്‍ പ്രൊവിഡന്‍സ് ബിരുദധാരികള്‍ ജോലി നേടിയിട്ടുണ്ട്. GATE സ്‌കോറിലും ആത്മനിര്‍ഭര്‍ഭാരത് അഭിയാനി (Self-reliant India) ലുമുള്ള മികവ് BSNL, ITI ലിമിറ്റഡ്, KELTRON, HAL, BEL, BEML തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉദ്യോഗങ്ങള്‍ നേടുന്നതിനും കൂടാതെ ഉപരിപഠനത്തിനുള്ള അവസരങ്ങള്‍ നേടുന്നതിനും ഏറെ സഹായകമാണ്. സ്വകാര്യമേഖലയിലാകട്ടെ സെമി കണ്ടക്ടര്‍ കമ്പനികളായ INTEL, Qualcomm, Samsung, Broadcom സര്‍ക്യൂട്ട് കമ്പനികളായ Havells, Aar-em, Bajan, Kirloskar മാനുഫാക്ച്ചറിംഗ് കമ്പനികളായ Honeywell, 3M, OEN, VGuard, Amara Raja ഇവിടങ്ങളില്‍ മികച്ച അക്കാദമിക് സ്‌കോറും ഇന്റേണ്‍ഷിപ്പും പ്രോജക്ട് നോളജും കമ്മ്യൂണിക്കേഷന്‍ സ്‌കില്ലുമുള്ള ബിരുദധാരികള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നു.

പാഠ്യേതരവിഷയങ്ങള്‍

UNAI യുടെ സജീവമായ ഒരു ചാപ്റ്റര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടാതെ NCC, റെഡ് ക്രോസ്സ്, ആന്റി നാര്‍കോട്ടിക് സെല്‍, വിമന്‍സ് സെല്‍, നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഫിസിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇവയെല്ലാം കാര്യക്ഷമമാണ്. രസം എന്ന ഇന്റര്‍ കോളജ് കള്‍ച്ചറല്‍ & ടെക്നിക്കല്‍ ഫെസ്റ്റിന്റെ ഉത്തരവാദിത്വം സ്റ്റുഡന്റ്സ് സെനറ്റ് ഓഫ് പ്രൊവിഡന്‍സ് കോളജിനാണ്. പ്രോവിഡന്‍സ് കപ്പിനായുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റും ജോര്‍ജ്ജ് മാത്യു കപ്പിനു വേണ്ടിയുള്ള ലേഡീസ് ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റും എല്ലാ കൊല്ലവും നടത്തപ്പെടുന്നു. ക്വിസ്സ് പ്രോഗ്രാമുകള്‍, ഡിബേറ്റ്, എലക്യൂഷന്‍, മറ്റ് നിരവധി ഇന്‍ര്‍ കോളജ് ഇവന്റുകളും പതിവായി നടന്നുവരുന്നു.

സുരക്ഷിതത്വം

റാഗിംഗ്, രാഷ്ട്രീയം, ലഹരി ഇവയില്‍ നിന്നെല്ലാം പരിപൂര്‍ണമായും മുക്തമായ കാമ്പസാണ് പ്രൊവിഡന്‍സിന്റേത്.

Latest Stories

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്