വൈന്‍, വിക്സി, മ്യൂസിക് റോയല്‍റ്റി പോര്‍ട്ട്ഫോളിയോ വൈവിദ്ധ്യവത്കരിക്കാന്‍ ഇങ്ങനെയുമുണ്ട് നിക്ഷേപ വഴികള്‍- ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റിനെ കുറിച്ചറിയാം

പോര്‍ട്ട്ഫോളിയോകള്‍ വൈവിധ്യവത്കരിക്കാനും വിപണി അസ്ഥിരതയുടെ ആഘാതം കുറയ്ക്കാനും വിപണി സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും നിക്ഷേപകരെ സഹായിക്കുന്ന ഒന്നാണ് ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ്. ഈ ഗുണങ്ങളൊക്കെയുണ്ടെങ്കിലും സങ്കീര്‍ണതയും അപകടങ്ങളും ഏറെയാണ്. ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റുമായി ബന്ധപ്പെട്ട് മികച്ച പോര്‍ട്ട്ഫോളിയോകള്‍ തെരഞ്ഞെടുക്കാന്‍ നിക്ഷേപകര്‍ ആക്സസ് ചെയ്യാവുന്ന വിവിധങ്ങളായ സാങ്കേതികകള്‍ പരിചയിച്ചിരിക്കണം.

എന്താണ് ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റിങ്?

ആള്‍ട്ടര്‍നേറ്റീവ് ആസ്തികള്‍ക്ക് വ്യക്തമായ ഫോക്കസ് ഇല്ല. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഏറെ അവ്യക്തതയുമുണ്ട്. ഓഹരികള്‍, ബോണ്ടുകള്‍, പണം, വരുമാന ഫണ്ട്, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് എന്നിങ്ങനെയുള്ള വിഭാഗത്തില്‍പ്പെടുത്താന്‍ കഴിയാത്ത നിക്ഷേപങ്ങളെ അല്ലെങ്കില്‍ അസറ്റുകളെ പാരമ്പര്യേതരമായാണ് കണക്കാക്കുന്നത്.

ആള്‍ട്ടര്‍നേറ്റീവ് അസറ്റുകള്‍കൊണ്ട് ഒട്ടേറെ നേട്ടങ്ങളുണ്ടെങ്കിലും എല്ലാ നിക്ഷേപകരും അവ പരിഗണിക്കേണ്ടതില്ല. അവ മിക്കപ്പോഴും ലിക്വിഡ് അല്ലാത്തവയാണ്, വില്‍ക്കാനോ അല്ലെങ്കില്‍ പണമായി മാറ്റാനോ ബുദ്ധിമുട്ടുള്ളതാണ്. പലപ്പോഴും ഇവയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം അല്ലെങ്കില്‍ ഫീസ് ഘടന തന്നെ വളരെ വലിയ തുകയാണ്. ഓഹരികളെയോ ബോണ്ടുകളെയോ പോലെ നിരീക്ഷിക്കാന്‍ സാധ്യവുമല്ല.

ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റിങ് മാര്‍ക്കറ്റ് വളരെ വലുതാണ്. നിക്ഷേപകരെ സംബന്ധിച്ച് റിയല്‍ എസ്റ്റേറ്റ്, വിലകൂടിയ ലോഹങ്ങള്‍ തുടങ്ങി ചില ആള്‍ട്ടര്‍നേറ്റീവുകള്‍ ഏറെ പ്രചാരത്തിലുള്ളവയാണ്. എന്നാല്‍ വിലകൂടിയ വൈനുകളിലുള്ള നിക്ഷേപം പോലെയുള്ളവ അത്ര പ്രചാരമുള്ളതല്ല. ഇവ രണ്ടിന്റെയും ഇടയിലുള്ള ഒട്ടേറെ സാധ്യതകള്‍ നിക്ഷേപകര്‍ക്ക് മുന്നിലുണ്ട്.

ഫൈന്‍ വൈന്‍:

ഭൂമിയിലെ അപൂര്‍വ്വമായ ചില വീഞ്ഞുകള്‍ക്ക് ഫൈന്‍ വൈനില്‍ നല്ല മാര്‍ക്കറ്റുണ്ട്. വിലകൂടിയവയാണ് ഇവ. പ്രതിവര്‍ഷം 11.6% റിട്ടേണോടെയാണ് ഫൈന്‍ വൈന്‍ വ്യവസായം മുന്നോട്ടുപോകുന്നത്.

ഫൈന്‍വൈന്‍ നിക്ഷേപകര്‍ തങ്ങളുടെ പോര്‍ട്ട്ഫോളിയോയിലേക്ക് ഒരു വൈന്‍ ആദ്യം തെരഞ്ഞെടുക്കേണ്ടതുണ്ട്. തുടര്‍ന്ന് അത് സൂക്ഷിക്കാന്‍ ഒരു സ്ഥലം കണ്ടെത്തുകയും വേണം. ഈ രണ്ട് കാരണങ്ങള്‍ കൊണ്ടുതന്നെയാണ് പല നിക്ഷേപകരും ഫൈന്‍ വൈനിനെ തങ്ങളുടെ പോര്‍ട്ട്ഫോളിയോയിലേക്ക് ഉള്‍പ്പെടുത്തുകയെന്നത് ബുദ്ധിമുട്ടായി കരുതുന്നത്.

വിക്സി:

ബാറില്‍പോകുന്നവര്‍ക്കിടയില്‍ വര്‍ഷങ്ങളായി ഏറെ പോപ്പുലാരിറ്റിയുള്ള ഒന്നാണ് വിക്സി. ഒരു അസറ്റ് ക്ലാസ് എന്ന നിലയില്‍ വിക്സിയുടെ സാധ്യതകള്‍ നിക്ഷേപകര്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുമുണ്ട്. നിങ്ങള്‍ക്ക് ഒരു പെട്ടി വിസ്‌കിയിലോ, വിക്സി ഫണ്ടിലോ, മറിച്ചുവില്‍ക്കാനായി ബോട്ടിലുകള്‍ വാങ്ങിയോ നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ ഇതത്ര എളുപ്പമല്ല. ഏത് വിക്സിയാണ് നിക്ഷേപ ഗ്രേഡിലുള്ളത് എന്നത് നിങ്ങള്‍ ആദ്യം മനസിലാക്കേണ്ടതുണ്ട്.

സാധാരണയായി ഒരു വിക്സിയുടെ മൂല്യം നിശ്ചയിക്കുന്നത് അതിന്റെ രുചിയേക്കാള്‍ ഉപരി പ്രായവും പ്രത്യേകതയുമാണ്. ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ മാറുന്നതിനാലുണ്ടാവുന്ന വിപണി ഉയര്‍ച്ച താഴ്ചകളും നിങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട്. നിലവില്‍ വിക്സി ശ്രദ്ധാകേന്ദ്രമാണെങ്കിലും ഏത് സമയത്തും ആ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.

പീര്‍ ടു പീര്‍ ലെന്റിങ്:

താരതമ്യേന പുതിയ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റാണ് പീര്‍ ടു പീര്‍ ലെന്റിങ് എന്നത്. ഇവിടെ നിങ്ങള്‍ ബാങ്കുകളെപ്പോലെ കമ്പനികള്‍ക്ക് ലോണ്‍ നല്‍കുകയും മാസം തോറും അതിന്റെ പലിശ വാങ്ങിക്കുകയുമാണ് ചെയ്യുന്നത്. പരമ്പരാഗത സാമ്പത്തിക സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി താഴ്ന്ന നിരക്കിലാണ് പീര്‍ ടു പീര്‍ പ്ലാറ്റ്ഫോമുകള്‍ വായ്പ നല്‍കുന്നത്. ഒപ്പം തന്നെ താഴ്ന്ന ക്രഡിറ്റ് സ്‌കോറുകളുള്ള ബിസിനസുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. അതിനാല്‍ ബിസിനസുകളും ഇവയില്‍ നിന്നും ലാഭം നേടുന്നു.

ഇവിടെ കമ്പനി ലോണ്‍ തിരിച്ചടവില്‍ വീഴ്ചവരുത്താനുള്ള സാധ്യതയും നിങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട്. പീര്‍ ടു പീര്‍ വായ്പകള്‍ നല്‍കുന്ന സൈറ്റുകള്‍ നേരത്തെ പറഞ്ഞതുപോലെ കുറഞ്ഞ ക്രഡിറ്റ് സ്‌കോറുള്ള കമ്പനികള്‍ക്കും വായ്പകള്‍ അനുവദിക്കാറുണ്ട് എന്നത് അപകട സാധ്യത ഉയര്‍ത്തുന്നു.

മ്യൂസിക് റോയല്‍റ്റികള്‍

ജീവിതത്തില്‍ ഒരിക്കല്‍പോലും നിങ്ങള്‍ പാട്ട് കമ്പോസ് ചെയ്തിട്ടില്ലെങ്കിലും മ്യൂസിക് റോയല്‍റ്റികളില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്നതാണ്. ഇന്ന് മ്യൂസിക് റൈറ്റുകള്‍ വില്‍ക്കാനും വാങ്ങിക്കാനും കഴിയുന്ന നിരവധി സൈറ്റുകളുണ്ട്. ഇതുവഴി സംഗീതജ്ഞര്‍ക്ക് അവരുടെ പാട്ടിന്മേലുള്ള അവകാശം വില്‍ക്കാനും നിക്ഷേപകര്‍ക്ക് റോയല്‍റ്റി നേടാനായി അവ വാങ്ങാവുന്നതുമാണ്. ഇത്തരം സൈറ്റുകളിലൂടെ പാട്ടുകളില്‍ മാത്രമല്ല, പുസ്തകങ്ങളുടെ റോയല്‍റ്റി, ടെലിവിഷന്‍ റോയല്‍റ്റി, സിനിമാ റോയല്‍റ്റി എന്നിവയിലും നിക്ഷേപിക്കാവുന്നതാണ്.

Latest Stories

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത

'വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനം, അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസം'; പ്രധാനമന്ത്രി