വിവാഹ സീസണില്‍ മുഹൂര്‍ത്ത് 2.0 അവതരിപ്പിച്ച് കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: പുതുതലമുറയിലെ വധുക്കളുടെ വൈവിദ്ധ്യമാര്‍ന്ന സംസ്കാരങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസൃതമായി കല്യാണ്‍ ജൂവലേഴ്സ് നവീകരിച്ച വിവാഹാഭരണ ശേഖരമായ മുഹൂര്‍ത്ത് 2.0 അവതരിപ്പിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരമ്പരാഗതമായ പ്രാദേശിക ആഭരണ രൂപകല്‍പ്പനകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടുള്ള രൂപകല്‍പ്പനകളാണ് ഈ ശേഖരത്തിന്‍റെ പ്രത്യേകത. വിവാഹാഭരണ രംഗത്ത് കല്യാണിന്‍റെ ശക്തമായ സാന്നിദ്ധ്യം ഉറപ്പു വരുത്തുകയാണ് ഈ പുതിയ ശേഖരം. വൈവിദ്ധ്യമാര്‍ന്ന പ്രാദേശിക രൂപകല്‍പ്പനകള്‍ ശേഖരിക്കുന്നതിന് രാജ്യത്തെമ്പാടുമായി 13 പ്രാദേശിക സമാഹരണ കേന്ദ്രങ്ങള്‍ കല്യാണ്‍ ജൂവലേഴ്സിനുണ്ട്

കര്‍ണാടകയിലെ നകാഷി രൂപകല്‍പ്പന മുതല്‍ രാജസ്ഥാനിലെ വിപുലമായ പോള്‍ക്കി ആഭരണങ്ങളും പ്രെഷ്യസ് സ്റ്റോണുകള്‍ പതിച്ച തെലുങ്കാനയില്‍ നിന്നുള്ള ആഭരണങ്ങളും ഒഡീഷയിലെ ഫിലിഗ്രീ രീതിയിലുള്ള സവിശേഷമായ ആഭരണങ്ങളും പുതുതലമുറ വധുക്കളുടെ ആഭരണശേഖരത്തിന് മാറ്റുകൂട്ടുന്ന മരതകവും സ്വര്‍ണവും ചേര്‍ന്ന നവീന  ആഭരണ രൂപകല്‍പ്പനകളുമൊക്കെ ഒത്തുചേര്‍ന്നതാണ് പുതിയ മുഹൂര്‍ത്ത് 2.0 ശേഖരം.

തികച്ചും വ്യക്തിഗതമായ ആഘോഷങ്ങളായി വിവാഹങ്ങള്‍ മാറുന്നതാണ് അടുത്തയിടെ കണ്ടെതെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഓരോ ആഭരണങ്ങളും സ്വന്തം വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതും സാംസ്കാരികപൈതൃകം നിറഞ്ഞുനില്‍ക്കുന്നതുമാകണമെന്നും തനിമയും ആധികാരികതയും ഉള്ളതായിരിക്കണമെന്നുമാണ് വധുക്കള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയിലെങ്ങും സാന്നിദ്ധ്യമുള്ളതിനാല്‍ പ്രത്യേകാവസരങ്ങളില്‍ അണിയേണ്ട ആഭരണങ്ങള്‍ ഏതാണെന്നതിനെക്കുറിച്ച് ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് പ്രാദേശികമായ സ്വര്‍ണാഭരണ വിദഗ്ധര്‍ കരവിരുതോടെ രൂപകല്‍പ്പന ചെയ്ത ആഭരണങ്ങള്‍ എക്സ്ക്ലൂസീവ് വിവാഹാഭരണങ്ങളുടെ ഭാഗമായിരിക്കുന്നത്. പുതിയ കാലത്തിന്‍റെ വധുക്കള്‍ക്ക് ശരിക്കും ആഘോഷത്തിനായുള്ളതാണ് മുഹൂര്‍ത്ത് 2.0 എന്ന് അദ്ദേഹം പറഞ്ഞു.

HyperFocal: 0

വിവാഹ സീസണിന്‍റെ തുടക്കത്തില്‍ത്തന്നെ പുതിയ മുഹൂര്‍ത്ത് ശേഖരത്തിന്‍റെ പ്രചാരണവും ആരംഭിച്ചു. താരനിബിഡമായ പ്രചാരണത്തില്‍ ആഗോള ബ്രാന്‍ഡ് അംബാസിഡര്‍മാരായ അമിതാഭ് ബച്ചന്‍, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം പ്രാദേശിക ബ്രാന്‍ഡ് അംബാസിഡറായ പ്രഭു ഗണേശന്‍, നാഗാര്‍ജുന, മഞ്ജു വാര്യര്‍ എന്നിവരും കാമ്പയിന്‍റെ ഭാഗമാകും. പുതിയ ട്രെന്‍ഡിന് അനുസരിച്ച് ഡിഐവൈ കല്യാണങ്ങള്‍ക്കായി നേരത്തെ കല്യാണ്‍ മുഹൂര്‍ത്ത് @ഹോം അവതരിപ്പിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഇതിന് ഏറെ പ്രചാരം ലഭിച്ചിരുന്നു.

2018-ല്‍ മുഹൂര്‍ത്ത് ശേഖരം പുറത്തിറക്കിയതു മുതല്‍ നൂതനമായ മുഹൂര്‍ത്ത് ഫ്ളോര്‍, മുഹൂര്‍ത്ത് ഒണ്‍ലി ഷോറൂം എന്നിവയും അവതരിപ്പിച്ചിരുന്നു. കല്യാണിന്‍റെ ഫ്ളാഗ്ഷിപ് ഷോറൂമുകളിലെ മുഹൂര്‍ത്തിനു മാത്രമായ ഫ്ളോറുകളും വിവാഹ ആഭരണങ്ങള്‍ മാത്രം ലഭ്യമാകുന്ന മുഹൂര്‍ത്ത് ഒണ്‍ലി ഷോറൂമുകളും വ്യക്തിഗതവും വിശിഷ്ടവുമായ ഷോപ്പിംഗ് അനുഭവം നല്‍കുന്നവയാണ്.

ഇന്ത്യയിലെങ്ങുമുള്ള കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകളില്‍ മുഹൂര്‍ത്ത് ശേഖരം ലഭ്യമാണ്. കൂടാതെ ലൈവ് ഷോപ്പിംഗ് സൗകര്യത്തിനായി www.kalyanjewellers.net/livevideoshopping/  എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്യുക.

കല്യാണ്‍ ജൂവലേഴ്സിന്‍റെ യൂട്യൂബ് പേജില്‍ മലയാളം കാമ്പെയിന്‍ ഫിലിമിന്‍റെ ലിങ്ക്:
” data-saferedirecturl=”https://www.google.com/url?q=http://www.youtube.com/watch?v%3DmY7DLVdWzrs&source=gmail&ust=1619010116774000&usg=AFQjCNHC3eViPbRHhNVuurxmphxn70QaVg”>

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്